National

ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ 2026ൽ തമിഴ്‌നാട്ടിൽ അധികാരത്തിലെത്തും: വിജയ്

ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ സംരക്ഷണമോ നൽകാത്ത സർക്കാരിന് 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകുമെന്ന് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ 2026ൽ അധികാരത്തിലെത്തുമെന്നും വിജയ് പറഞ്ഞു

രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന മണിപ്പൂർ വിഷയം കേന്ദ്ര സർക്കാർ അറിഞ്ഞ മട്ടില്ല. ശുദ്ധജലത്തിൽ മനുഷ്യ വിസർജ്യം കലർന്ന വേങ്കവയൽ സംഭവത്തിൽ സംസ്ഥാന സർക്കാരും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും വിജയ് കുറ്റപ്പെടുത്തി.

സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. അംബേദ്കർ ജന്മദിനം രാജ്യം ജനാധിപത്യ അവകാശദിനമായി ആചരിക്കണമെന്നും വിജയ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!