
കേന്ദ്ര റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയെ പുതിയ ആര്‍ബിഐ ഗവര്‍ണര്‍ ആയി നിയമിച്ചു. നിലവിലെ ഗവര്‍ണറായ ശക്തികാന്ത ദാസിന്റെ കാലാവധി നാളെ കഴിയാനിരിക്കെയാണ് പുതിയ ഗവര്‍ണറായി സഞ്ജയ് ചുമതലേയല്‍ക്കുന്നത്. മൂന്ന് വര്‍ഷത്തേക്കായിരിക്കും നിയമനം.
രാജസ്ഥാന്‍ കേഡറില്‍ നിന്നുള്ള 1990 ബാച്ച് ഐഎഎസ് ഓഫിസറായ മല്‍ഹോത്ര യുഎസിലെ പ്രിന്‍സെട്ടോണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് പോളിസിയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഐഐടി കാണ്‍പൂരില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ നേടിയ അദ്ദേഹം പബ്ലിക് സര്‍വീസില്‍ എത്തിയതിന് ശേഷം കഴിഞ്ഞ 33 വര്‍ഷത്തിനിടെ ധനകാര്യം, നികുതി, വിവരസാങ്കേതിക വിദ്യ, ഖനി തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
റെവന്യൂ സെക്രട്ടറിയായി നിയമിക്കും മുന്‍പ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് വകുപ്പ് സെക്രട്ടറിയായിരുന്നു. മികച്ച നയതന്ത്രജ്ഞനും സാമ്പത്തിക മേഖലയ കൈകാര്യം ചെയ്യുന്നതില്‍ നിപുണനുമാണ് മല്‍ഹോത്ര.