National
മസ്ജിദുകളിലെ സർവേ നടപടികൾ വിലക്കി സുപ്രീം കോടതി; പുതിയ ഹർജികളും അനുവദിക്കില്ല
ആരാധനാലയങ്ങൾക്ക് മേലുള്ള അവകാശവാദങ്ങൾക്ക് തടയിട്ട് സുപ്രീം കോടതി. മസ്ജിദുകളിലെ സർവേ നടപടികൾ കോടതി വിലക്കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ആരാധനാലയ നിയമവും മസ്ജിദ് സർവേകളുമായി ബന്ധപ്പെട്ട് നാല് ആഴ്ചക്കുള്ളിൽ മറുപടി സത്യവാങ്മൂലം നൽകണമെന്ന് കോടതി നിർദേശിച്ചു
ഗ്യാൻവാപി, മഥുര ഷാഹി ഈദ്ഗാഹ്, സംഭൽ മസ്ജിദ് കേസുകളിൽ ഇനിയൊരു ഉത്തരവ് പുറപ്പെടുവിക്കരുതെന്നും കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവും വിലക്കിയിട്ടുണ്ട്. പത്ത് ആരാധനാലയങ്ങളിൽ അവകാശവാദം ഉന്നയിച്ച് നിലവിൽ 18 ഹർജികൾ വിവിധ കോടതികളിലുണ്ട്
ഇനിയും ഹർജികൾ അനുവദിക്കില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. നിലവിൽ കോടതികളിലുള്ള കേസുകളിലും തുടർ നടപടി തടഞ്ഞു. കേന്ദ്രത്തോട് രേഖാമൂലം മറുപടി നൽകാനാണ് നിർദേശം