Gulf
ശൈഖ് മുഹമ്മദിന് പേരമകന് സോഡ് ഓഫ് ഹോണര്‍ നല്കി
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന് പേരമകന് സോഡ് ഓഫ് ഓണര്‍ നല്കി. യുകെയിലെ റോയല്‍ മിലിറ്ററി അക്കാദമയി സാന്ദേസ്റ്റി(ആര്‍എംഎഎസ്)ല്‍നിന്നും പഠിച്ചിറങ്ങിയ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് മികച്ച കാഡറ്റ് എന്ന നിലയില്‍ തനിക്ക് ലഭിച്ച സോഡ് ഓഫ് ഓണര്‍ ശൈഖ് മുഹമ്മദിന്റെ മുന്നില്‍ സമര്‍പ്പിച്ചത്. പേര മകന് മികച്ച കാഡറ്റ് ആയതിനാല്‍ റോയല്‍ അക്കാദമി സോര്‍ഡ് ഓഫ് ഹോണര്‍ നല്കി ആദരിച്ചത്.
ദുബൈയിലെ അല്‍ മര്‍മൂം റെസ്റ്റ് ഹൗസിലായിരുന്നു ശനിയാഴ്ച സോര്‍ഡ് ഓഫ് ഹോണര്‍ നല്കല് ചടങ്ങ് നടന്നത്. പേരമകനെ ശൈഖ് മുഹമ്മദ് അഭിനന്ദിക്കുകയും നേട്ടത്തില്‍ അഭിമാനിക്കുന്നതായി വ്യക്തമാക്കുകയും ചെയ്തു. ആദര സൂചകമായി വാളില്‍ ശൈഖ് മുഹമ്മദ് ചുംബിക്കുകയും ചെയ്തിരുന്നു.