ദേശീയ ദിനം; ബഹ്‌റൈനിന് യുഎഇ പ്രസിഡന്റിന്റെ ആശംസ
അബുദാബി: ബഹ്‌റൈന്‍ ദേശീയ ദിനം പ്രമാണിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആശംസകള്‍ അറിയിച്ചു. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ശൈഖ് മുഹമ്മദ് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസക്കും അവിടുത്തെ ജനതക്കും അഭിനന്ദനം അറിയിച്ചത്.
ഈ ശുഭദിനത്തില്‍ എന്റെ സഹോദരനായ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസക്കും അവിടുത്തെ ജനങ്ങള്‍ക്കും അഭിനന്ദനം അറിയിക്കുകയാണ്. ഇരു രാജ്യങ്ങളും സൗഹൃദത്തിന്റേതായ ആഴത്തിലുള്ള ബന്ധം പങ്കിടുന്നുണ്ട്. നമ്മളും രാജ്യങ്ങളും മേഖലയുമെല്ലാം നടന്നുകൊണ്ടിരിക്കുന്ന വികസങ്ങളുടെ കാര്യത്തിലും വീക്ഷണങ്ങളാലുമെല്ലാം ഐക്യത്തിലാണെന്നുമായിരുന്നു യുഎഇ പ്രസിഡന്റ് എക്‌സില്‍ കുറിച്ച വരികള്‍.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ബഹ്‌റൈന്‍ ഭരണാധികാരിക്കും ജനങ്ങള്‍ക്കും ദേശീയ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു. എക്‌സിലൂടെയാണ് ആശംസകള്‍ കൈമാറിയത്.