National

അംബേദ്കറിനെ വിളിക്കുന്ന നേരം കൊണ്ട് ഭഗവാനെ വിളിക്കൂ..സ്വര്‍ഗത്തില്‍ പോകൂ..; വിവാദമായി അമിത് ഷായുടെ വാക്കുകള്‍

വെറുപ്പുളവാക്കുന്ന പരാമര്‍ശമെന്ന് കോണ്‍ഗ്രസ്

അംബേദ്കറിനെയും കോണ്‍ഗ്രസിനെയും ആക്ഷേപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പ്രസ്താവന. അങ്ങേയറ്റം താഴ്ന്ന നിലവാരത്തിലാണ് അംബേദ്കറിനെയും കോണ്‍ഗ്രസ് നേതാക്കളെയും അമിത്ഷാ പരിഹസിച്ചിരിക്കുന്നത്.

അംബേദ്കറിന്റെ പേര് ഉച്ചരിക്കുന്ന സമയത്ത് ഭഗവാനെ വിളിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വര്‍ഗത്തില്‍ പോകാമെന്നാണ് സഭയില്‍ അമിത് ഷാ വ്യക്തമാക്കിയത്. ദളിതനായ അംബേദകറിനെ നിരന്തരം അവഹേളിക്കുന്ന പാര്‍ട്ടിയായ ബി ജെ പിയുടെ നേതാവ് ഇത്തരത്തിലൊരു പ്രസ്്താവന നടത്തിയത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്.

അമിത് ഷായുടെ വിവാദ പ്രസ്താവന:

‘അംബേദ്കര്‍,അംബേദ്കര്‍,അംബേദ്കര്‍,അംബേദ്കര്‍,അംബേദ്കര്‍…ഇതിപ്പോള്‍ ഒരു ഫാഷനായിരിക്കുകയാണ്. ഇത്രയും തവണ ഭഗവാനെ വിളിച്ചിരുന്നെങ്കില്‍ ഏഴ് ജന്‍മത്തിലും സ്വര്‍ഗം ലഭിച്ചേനേ. അംബേദ്കറുടെ പേര് കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ട്, പക്ഷെ അദ്ദേഹത്തോടുള്ള അവരുടെ യഥാര്‍ത്ഥ താത്പര്യം എന്താണെന്ന് കൂടി ഉറക്കെ പറയണം’, ഷാ പറഞ്ഞു.

മനുസ്മൃതിയില്‍ വിശ്വസിക്കുന്നവര്‍ക്ക് തീര്‍ച്ചയായും അംബേദ്കറുമായി പ്രശ്‌നം ഉണ്ടാകുമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ബിജെപിയും ആര്‍ എസ് എസും ത്രിവര്‍ണ പതാകയ്ക്ക് എതിരാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. അവരുടെ പൂര്‍വ്വികര്‍ അശോകചക്രത്തെ എതിര്‍ത്തിരുന്നു, ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി നടപ്പിലാക്കണമെന്ന് തുടക്കം മുതല്‍ തന്നെ സംഘപരിവാര്‍ ആഗ്രഹിച്ചിരുന്നു. ഇത് ബാബാസാഹേബ് അംബേദ്കര്‍ അനുവദിച്ചിരുന്നില്ല. അതുകൊണ്ടാണ് അവര്‍ക്ക് അദ്ദേഹത്തോട് ഇത്രയും വൈരാഗ്യം’, ഖാര്‍ഗെ വിമര്‍ശിച്ചു.

kharge

കോടിക്കണക്കിന് ആളുകള്‍ക്ക് ബാബാസാഹേബ് അംബേദ്കര്‍ ദൈവത്തേക്കാള്‍ താഴെയല്ലെന്ന് മോദി സര്‍ക്കാരിലെ മന്ത്രിമാരെ ഓര്‍മ്മിപ്പിക്കുന്നു. എക്കാലത്തും ദളിതരുടേയും ആദിവാസികളുടേയും പിന്നാക്ക വിഭാഗങ്ങളുടേയും ന്യൂനപക്ഷങ്ങളുടേയും പാവപ്പെട്ടവരുടേയും മിശിഹയാണ് അദ്ദേഹം’, ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.പരാമര്‍ശത്തില്‍ അമിത് ഷാ മാപ്പ് പറയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!