Kerala

ഒന്ന് പോടാപ്പാ…; കലാപാഹ്വാന കേസില്‍ പൊലീസിനെ പരിഹസിച്ച് അബിന്‍ വര്‍ക്കി

പ്രതികരണം ഫേസ്ബുക്ക് പോസ്റ്റിലൂടെ

കണ്ണൂര്‍ എസ് പിയെയടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് കലാപാഹ്വാനക്കേസ് എടുത്ത നടപടിയെ രൂക്ഷമായി പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി. കേസ് എടുത്ത വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്താണ് അബിന്റെ പരിഹാസ വര്‍ഷം.

വാറോല കിട്ടി. ഇനി അങ്ങുന്ന് പറയുന്നത് പോലെ കേട്ടോളാമേ. ഒന്ന് പോടാപ്പാ എന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള അബിന്‍ വര്‍ക്കിയുടെ പ്രതികരണം.

കണ്ണൂരില്‍ നടത്തിയ പത്രസമ്മേളനത്തിലെ പരാമര്‍ശത്തിനെതിരെയായിരുന്നു അബിന്‍ വര്‍ക്കിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്. ടൗണ്‍ എസ്‌ഐ പി പി ഷമീലിന്റെ പരാതിയിലായിരുന്നു കേസ്.

കണ്ണൂര്‍ എസിപി ടി കെ രത്‌നകുമാറിനെയും ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയെയും ഭീഷണിപ്പെടുത്തിയതിനാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്‍ദേശം കേട്ട് കെഎസ്യുക്കാരെ ആക്രമിച്ചാല്‍ തെരുവില്‍ അടിക്കുമെന്ന് അബിന്‍ വര്‍ക്കി നേരത്തെ പറഞ്ഞിരുന്നു. കണ്ണൂര്‍ എസ്പിയ്‌ക്കെതിരെയും അബിന്‍ വര്‍ക്കി ഭീഷണി മുഴക്കിയിരുന്നു. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അബിന്‍ വര്‍ക്കിയുടെ പ്രതികരണം.

Related Articles

Back to top button
error: Content is protected !!