UAE
ദുബൈയില്‍ ക്രിസ്മസ് ദിനത്തില്‍ മഴക്ക് സാധ്യത
ദുബൈ: ക്രിസ്മസ് ദിനമായ നാളെ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലും വടക്കന്‍ ഭാഗങ്ങളിലുമാണ് നാളെ മഴ പെയ്യുക. മഴയും അസ്ഥിരമായ കാലാവസ്ഥയും ശനിയാഴ്ചവരെ തുടരും. ഉപരിതല ന്യൂനമര്‍ദമാണ് മഴക്ക് ഇടയാക്കുകയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിലെ വിദഗ്ധനായ ഡോ. അഹമ്മദ് ഹബീബ് വ്യക്തമാക്കി.
അറബിക്കടലില്‍നിന്നും ഉണ്ടാവുന്ന ന്യൂനമര്‍ദം തെക്കുകിഴക്കന്‍ ഭാഗത്തുനിന്നാണ് വരിക. അറബിക്കടലിലെയും ഒമാന്‍ കടലിലെയും ജലത്തിന് ബാഷ്പീകരണം സംഭവിച്ച് മുകളിലേക്ക് ഉയരുന്നതാണ് ന്യൂനമര്‍ദത്തിലേക്ക് നയിക്കുന്നത്. പൊതുവില്‍ ആകാശം മേഘാവൃതമായിരിക്കും. ഫുജൈറ, റാസല്‍ഖൈമ, അബുദാബിയുടെ വടക്കന്‍ ഭാഗങ്ങള്‍, ദുബൈ എന്നിവിടങ്ങളിലാവും മഴയുണ്ടാവുകയെന്നും അദ്ദേഹം വെളിപ്പെടുത്തി.