സ്വദേശികളുടെ വിദേശികളായ ഭാര്യമാര്‍ക്ക് പൗരത്വം അനുവദിക്കില്ലെന്ന് കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റ് പൗരത്വം നേടിയ ഒരു വിദേശിക്ക് തന്റെ ഭാര്യക്കായി പൗരത്വത്തന് അപേക്ഷിക്കാന്‍ കഴിയില്ലെന്ന് കുവൈറ്റ്. കുവൈറ്റ് പൗരനെ വിവാഹം കഴിക്കുന്ന വിദേശിയായ സ്ത്രീക്കും പൗരത്വത്തിന് അര്‍ഹതയില്ല. ആഭ്യന്തര മന്ത്രി അംഗീകരിച്ച ഉത്തരവ് പ്രകാരം വഞ്ചനയിലൂടെയോ, വ്യാജരേഖകള്‍ സമര്‍പ്പിച്ചോ നേടിയ പൗരത്വം റദ്ദാക്കാമെന്നും പൗരത്വ വിഷയത്തില്‍ അമിരി ഡിക്രി 15/1959ലെ ചില വ്യവസ്ഥകളില്‍ ഭേദഗതിവരുത്തി പുനര്‍പ്രസിദ്ധീകരിച്ച ഔദ്യോഗിക ഗസറ്റ് വ്യക്തമാക്കുന്നു.
ഗസറ്റില്‍ 116/2024 ആയി വിദേശികളായ ഭാര്യമാര്‍ക്ക് പൗരത്വത്തിന് അര്‍ഹതയില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പ്രവാചകന്‍, അമീര്‍ എന്നിവരുടെ പവിത്രതയെ കളങ്കപ്പെടുത്തുന്നതായി തെളിയുന് കേസുകളില്‍ ശിക്ഷ അനുഭവിച്ചവര്‍ക്ക് പൗരത്വം നഷ്ടമാവുമെന്നും ഉള്‍പ്പെടെയുള്ള ധാരാളം കാര്യങ്ങള്‍ വിശദീകരിച്ചാണ് കുവൈറ്റ് അസന്നിഗ്ധമായി പൗരത്വ വിഷയത്തില്‍ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.