Sports

ആ 19 കാരന്‍ ബുംറയെ തല്ലിച്ചതച്ചത് കൃത്യമായ പ്ലാനിംഗിന്റെ ഭാഗമായി

ബുംറയെ സമ്മര്‍ദത്തിലാക്കാന്‍ സാധിച്ചു

അന്താരാഷ്ട്ര ക്രിക്കറ്റിലെ കന്നി മത്സരത്തില്‍ തന്നെ ഇടിവെട്ട് പ്രകടനവുമായി വരവ് അറിയിച്ച ആസ്‌ത്രേലിയയുടെ സാം കോണ്‍സ്റ്റാസ് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ അടക്കം തല്ലിച്ചതച്ച് ഫിഫ്റ്റിയുമായി ക്രീസ് വിട്ടത് കൃത്യമായ പ്ലാനിംഗില്‍. കോലിയെ പോലും പ്രകോപിതനാക്കിയ കോണ്‍സ്റ്റാസിന്റെ ആറ്റിറ്റിയൂഡ് നേരത്തേ ആസൂത്രണം ചെയ്തതിന്റെ ഭാഗമായിട്ടായിരുന്നുവെന്നാണ് അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നത്.

ബുംറയടങ്ങുന്ന മികച്ച ബോളര്‍മാരെ ഫേസ് ചെയ്യുമ്പോള്‍ ഈ 19കാരന് മുട്ടുവിറക്കുമെന്നായിരുന്നു ക്രിക്കറ്റ് ആരാധകര്‍ ആദ്യം കരുതിയത്. എന്നാല്‍, എല്ലാ പ്രവചനങ്ങളെയും അസ്ഥാനത്താക്കി സാം കത്തിക്കയറി. ഓപ്പണറായി ഇറങ്ങി 65 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത സാം കോണ്‍സ്റ്റാസ് ആറ് ഫോറുകളും രണ്ട് സിക്‌സറുകളുമായി കാണികളുടെ ഹൃദയം കീഴടക്കി.

എന്നാല്‍, ബുംറയെന്ന താന്‍ ബഹുമാനിക്കുന്ന ഇന്ത്യന്‍ താരത്തെ നേരിട്ടതിനെ കുറിച്ച് കോണ്‍സ്റ്റാസ് തന്നെ വ്യക്തമാക്കുകയാണ്.

ആദ്യദിനത്തിലെ കളി അവസാനിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് ജസ്പ്രീത് ബുംറയ്ക്കെതിരേ ഗെയിം പ്ലാന്‍ എന്തായിരുന്നുവെന്നു സാം കോണ്‍സ്റ്റാസ് വെളിപ്പെടുത്തിയത്. ക്രീസിലെത്തിയ ഉടനെ തന്നെ ബുംറയുടെ ആസാധാരണമായ ബൗളിങ് ആക്ഷനെക്കുറിച്ച് മനസ്സിലാക്കാനാണ് താന്‍ ശ്രമിച്ചത്. ഇതിനായി ആദ്യത്തെ ഓവര്‍ മാറ്റിവെച്ചു.

ശ്രദ്ധയോടെ കളിച്ചു. അദ്ദേഹത്തിനെതിരായ ഓരോ ഷോട്ടും ആസൂത്രണം ചെയ്തു. ബുംറ ഒരു ഇതിഹാസമാണ്. അദ്ദേഹത്തിനു മേല്‍ അല്‍പ്പം സമ്മര്‍ദ്ദം ചെലുത്തി, അതില്‍ വിജയിക്കുകയും ചെയ്തു. ബുംറയെ സമ്മര്‍ദത്തിലാക്കാനുള്ള അനുവാദം തനിക്ക് ലഭിച്ചിരുന്നതായും സാം കോണ്‍സ്റ്റാസ് വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!