പ്രണയം: ഭാഗം 3

എഴുത്തുകാരി: കണ്ണന്റെ രാധ
റിൻസി
ഇയ്യോ ഇപ്പോൾ പറയണ്ട, എനിക്ക് ഇത്തിരികൂടി ധൈര്യമായിട്ട് പറഞ്ഞാൽ മതി..
” ഒരു 15 വയസ്സ് ആയപ്പോൾ തുടങ്ങിയതല്ലേ നീ ധൈര്യം സമ്പാദിക്കാൻ, ഇപ്പോൾ നിനക്ക് എത്ര വയസ്സാ..?ഇതുവരെ നിനക്ക് ഇത് തുറന്നു പറയാനുള്ള ധൈര്യം കിട്ടിയില്ലേ..?
“അമ്മേ ഒരു ചായ…!
അകത്തുനിന്നും ആ ശബ്ദം കേട്ടതും വെപ്രാളത്തോടെ കീർത്തന തിരിഞ്ഞു നോക്കി
ഒരു ലുങ്കി ഒക്കെ ഉടുത്തു ഷർട്ട് ഇടാതെയുള്ള വരവാണ്, പെട്ടെന്ന് കീർത്തനയെ കണ്ടതും അവന്റെ മുഖം ഒന്ന് ചമ്മി.
വന്നാ അതേ സ്പീഡിൽ തന്നെ അവൻ അകത്തേക്ക് പോകുന്നത് കണ്ട് വീണയ്ക്ക് ചിരി വന്നു പോയിരുന്നു,
“നിന്നെ കണ്ടോടാ പെട്ടെന്ന് ഓടി പോയത്
ചിരിയോടെ വീണ അത് പറഞ്ഞപ്പോൾ കീർത്തന അവളുടെ മുഖത്തേക്ക് നോക്കി…
” എന്നെ കണ്ട് ഇഷ്ടമാവാഞാണോ..?
കീർത്തന ചോദിച്ചു
” എടി പൊട്ടി കാളി ഏട്ടന്റെ വരവും ഭാവവും ഒക്കെ നീ കണ്ടില്ലേ..? ഷർട്ട് ഒന്നും ഇടാതെ, പെട്ടെന്ന് നീ ഇവിടെ നിൽക്കുന്നത് കണ്ട് ചമ്മി പോയത് ആണ് ആള്..
അവള് പറഞ്ഞപ്പോഴാണ് കീർത്തനയും അതിനെപ്പറ്റി ചിന്തിച്ചത്.. സത്യം പറഞ്ഞാൽ ആളെ കണ്ടപ്പോൾ ആ മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നിയില്ല, പിന്നെ എങ്ങനെയാണ് ഈ പറഞ്ഞ കാര്യങ്ങളൊക്കെ താൻ ശ്രദ്ധിക്കുന്നത്.
ഉടനെ തന്നെ അകത്തു നിന്നും ഒരു ബനിയനും ഇട്ടുകൊണ്ട് അവൻ പുറത്തേക്ക് വന്നിരുന്നു, കീർത്തനയെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചവൻ വീണ്ടും അടുക്കളയിലേക്ക് പോയിരുന്നു…
ആ സമയത്താണ് ചായയുമായി പുറത്തേക്ക് അമ്മ വന്നത്
” ദാ മോളെ ചായ…
അവൾക്ക് നേരെ അവർ ചായ നീട്ടി,
” ആഹാ നീയും എഴുന്നേറ്റോ..?
ചായ വേണമായിരിക്കുമല്ലേ..?
ഇപ്പോൾ എടുത്തിട്ട് വരാം,
അതും പറഞ്ഞു അവർ പോയപ്പോൾ വീണ ഇപ്പോൾ വരാമെന്ന് പറഞ്ഞ് മുറിയിലേക്കും പോയിരുന്നു.
ആ നിമിഷം കീർത്തനയും നന്ദനും അവിടെ ഒറ്റയ്ക്കെ ഉണ്ടായിരുന്നുള്ളൂ.. തനിക്ക് നൽകിയ ചായ അവൾ അവന് നേരെ നീട്ടിയിരുന്നു,
” വേണ്ട കുടിച്ചോളൂ.. അമ്മ വേറെ എടുത്തോളും
അവൻ അല്പം ചമ്മലോടെ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു..
” ചായ വേണമെന്ന് പറഞ്ഞല്ലേ ഇങ്ങോട്ട് വന്നത്, കുടിച്ചോളൂ..
” ഇല്ല ഇത് തനിക്ക് വേണ്ടി ഉണ്ടാക്കിയതല്ലേ, എന്തെങ്കിലുമൊക്കെ സ്പെഷ്യൽ കാണും. കുടിച്ചോളൂ.. ഞാൻ വേറെ കുടിച്ചോളാം,
ചെറുചിരിയോട് ഒന്നും പറയാതെ അവന്റെ കൈകളിൽ പിടിച്ചു ചായ ഗ്ലാസ് ആ കൈയിൽ തിരുകിയതിനു ശേഷം അവൾ പറഞ്ഞു
” കുടിച്ചോളൂ നന്ദേട്ടൻ അല്ലേ ഇപ്പോൾ ചായ ആവശ്യം..
അത്രയും പറഞ്ഞു വീണ കയറിപ്പോയ ഭാഗത്തേക്ക് നടന്നിരുന്നു കീർത്തന..
അവളുടെ ആ രീതി കണ്ടപ്പോൾ ഒരു നിമിഷം അവനും അമ്പരപ്പാണ് തോന്നിയത്, ആ നിമിഷം തന്നെ പുറത്തേക്ക് സുധയും വന്നിരുന്നു.. അപ്പോഴാണ് കയ്യിൽ ചായ ഗ്ലാസുമായി നിൽക്കുന്ന മകനെ അവര് കണ്ടത്…
” ഇതേതാ ഈ ചായ
” ആ കുട്ടി തന്നതാ
” നിനക്ക് ഞാൻ വേറെ ചായ എടുത്തു കൊണ്ട് വരാന്ന് പറഞ്ഞതല്ലേ,
” ഞാനത് പറഞ്ഞിട്ട് ആ പെൺകൊച്ച് കേൾക്കണ്ടേ, ഈ ചായ കുടിച്ചോന്നും പറഞ്ഞു എന്റെ കയ്യിൽ തന്നിട്ട് പോയി..
” അതിൽ ഞാൻ പ്രത്യേകം ഏലയ്ക്കായും ഒക്കെ ഇട്ടത് ആണ്. മാത്രമല്ല ഒരു തുള്ളി പോലും വെള്ളം ചേർത്തിട്ടുമില്ല.
“ആണോ… എങ്കിൽ പിന്നെ ഞാൻ തന്നെ കുടിച്ചോളാം.
അതും പറഞ്ഞു അവൻ ഒരു സിപ്പ് വച്ചിരുന്നു
വിഷമത്തോടെ അവനെ നോക്കി സുധ,
” ഇനി പാലില്ലെടാ ഞാൻ ഇനി ആ കൊച്ചിന് ഈ ചായ എങ്ങനെയാ കൊടുക്കുന്നത്..?
” അപ്പോൾ ഇത് വെള്ളം കൂട്ടി എടുത്ത വാട്ടവെള്ള ചായ ആയിരിക്കും,
” നിങ്ങൾക്കൊക്കെ അങ്ങനത്തെ ചായയുടെ ആവശ്യമേ ഉള്ളൂ
അതും പറഞ്ഞ് കയ്യിലിരുന്ന ചായയുമായി അവർ വീണയുടെ മുറിയിലേക്ക് പോയിരുന്നു. അപ്പോൾ വീണിയുടെ അരികിൽ നിന്ന് എന്തോ സംസാരിക്കുക ആണ് കീർത്തന,
“മോൾ എന്തിനാ ആ ചായ അവന് കൊടുത്തത്..
സുധ അവളോട് ചോദിച്ചു
” അത് പിന്നെ ചായ വേണമെന്ന് പറഞ്ഞാ ഇറങ്ങി വരുന്നത് കേട്ടത്, അപ്പൊൾ പിന്നെ അത്യാവശ്യമുള്ള ആൾക്ക് ചായ കൊടുക്കാമെന്ന് കരുതി..
കീർത്തന പറഞ്ഞപ്പോൾ വീണ അവളെ ഒന്ന് സാകൂതം നിരീക്ഷിച്ചു..
” അമ്മ എന്തൊക്കെയോ സ്പെഷ്യൽ ആയിട്ട് നിനക്ക് വേണ്ടി ഉണ്ടാക്കിയതാവും ചായ, അതാണ് അമ്മയ്ക്ക് ഇത്ര വിഷമം.. അല്ലേ അമ്മേ
അവരുടെ മുഖത്തേക്ക് നോക്കി വീണ ചോദിച്ചു
” പിന്നല്ലാതെ നിനക്കൊക്കെ തരുന്നതുപോലെയാണോ ഞാൻ ഈ മോൾക്ക് ചായ കൊടുക്കേണ്ടത്.?അത് പ്രത്യേകം ഉള്ള ചയായ, ഞാൻ ഒരു തുള്ളി പോലും വെള്ളം ചേർക്കാതെ ഇത്തിരി ഏലക്കായൊക്കെ പൊടിച്ചിട്ട് ഉണ്ടാക്കിയ ചായയായിരുന്നു.. അതാ അവൻ അവിടെ കേറ്റി കൊണ്ടിരിക്കുന്നത്….
ഒരു പ്രത്യേക താളത്തിൽ സുധ പറഞ്ഞപ്പോൾ കീർത്തന പൊട്ടി ചിരിച്ചു പോയിരുന്നു..
” സാരമില്ല അമ്മേ എനിക്ക് ഏത് ചായ ആണെങ്കിലും ഓക്കെയാണ്.. തൽക്കാലം സ്പെഷ്യൽ ചായ നന്ദേട്ടൻ കുടിച്ചോട്ടെ, അതും പറഞ്ഞ് അവരുടെ കയ്യിൽ ഇരുന്ന ചായ ഗ്ലാസ് വാങ്ങി അവൾ ഒന്നും മുത്തിയിരുന്നു..
അവർക്ക് സമാധാനമായി. അവൾ അവിടെ നിന്ന് ഒന്നും കഴിക്കാതെ പോയാൽ അത് വിഷമമാകുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.
” ഞാനെന്നാൽ അടുക്കളയിലോട്ട് ചെല്ലട്ടെ, പണിയൊന്നും കഴിഞ്ഞിട്ടില്ല.. മോൾക്ക് പെട്ടെന്ന് പോണോ..?
” ഇറങ്ങാ അമ്മെ, ഒരു 10 മിനിറ്റ് കൂടി കഴിഞ്ഞാൽ
ചിരിയോടെ അവൾ പറഞ്ഞപ്പോൾ,
അടുക്കളയിലേക്ക് പോയിരുന്നു സുധ
“നീ അമ്മായിയമ്മയേ ഇപ്പോൾ തന്നെ കയ്യിലെടുക്കുന്ന ലക്ഷണമാണല്ലോ…
അവര് പോയതും അവളുടെ മുഖത്തേക്ക് നോക്കി വീണ പറഞ്ഞു,
” ഒന്ന് പൊടി ഞാൻ അതിനു വേണ്ടി ഒന്നും പറഞ്ഞതല്ല,
” പിന്നെ ഈ സ്പെഷ്യൽ ചായ ഏട്ടൻ കുടിക്കുന്നതാണ് നിനക്ക് ഇഷ്ടം എന്ന് അമ്മയ്ക്ക് അറിയില്ലല്ലോ,
ചെറു ചിരിയോടെ വീണ പറഞ്ഞപ്പോൾ അവളും നന്നായി ഒന്ന് ചിരിച്ചു കാണിച്ചിരുന്നു..
” ഞാനെന്നാൽ ഇറങ്ങട്ടെ, കോളേജിൽ വച്ച് കാണാം, ഞാൻ നേരത്തെ ഇറങ്ങിയത് ആണ് വീട്ടിൽ നിന്ന് അമ്മ തിരക്കും കുറെ സമയം കാണാതിരുന്നാൽ…
” ശരി എങ്കിൽ പിന്നെ കോളേജിൽ വെച്ച് കാണാം. അവളോട് യാത്ര പറഞ്ഞു തിരികെ ഇറങ്ങിയതും വാതിലിലെ പടിയിൽ തട്ടി വീഴാൻ തുടങ്ങിയിരുന്നു കീർത്തന. ആ നിമിഷം തന്നെ അവളുടെ ഇടുപ്പിൽ ഒരു കൈ അമർന്നിരുന്നു.. അവളെ വീഴാതെ ആ കൈ തന്റെ ശരീരത്തിലേക്ക് പിടിച്ചു നിർത്തി, ആ നെഞ്ചിലെ രോമങ്ങളിൽ അവളുടെ മുടിയിഴകൾ ഉരസി നിന്നു…….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…