Kerala
കണിയാപുരത്തെ യുവതിയുടെ കൊലപാതകം; ഒപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി പിടിയിൽ
തിരുവനന്തപുരം കണിയാപുരം കണ്ടലിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് തിരുനെൽവേലി രംഗദുരൈയെ പോലീസ് കസ്റ്റഡിയിലെടുത്തു. മംഗലപുരം പോലീസും ഷാഡോ ടീമും ചേർന്നാണ് ഇയാളെ പിടികൂടിയത്
തിങ്കളാഴ്ചയാണ് കണ്ടൽ നിയാസ് മൻസിലിൽ വിജിയെ(33) തിങ്കളാഴ്ചയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് അഞ്ചര മണിയോടെ സ്കൂളിൽ നിന്നെത്തിയ കുട്ടികളാണ് വിജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴുത്തിൽ കയറും തുണിയും മുറുക്കിയാണ് യുവതിയെ കൊന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. തെങ്കാശിയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.