Oman
ഒമാന്‍ മരുഭൂമി മാരത്തോണ്‍ 18മുതല്‍ 22 വരെ നടക്കും;മത്സരം അഞ്ചു ഘട്ടങ്ങളായി
മസ്കത്ത്: അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന ഒമാന്‍ മരുഭൂമി മാരത്തോണിന് ഇന്ന് തുടക്കമാവുമെന്നും 22വരെ നീണ്ടുനില്‍ക്കുമെന്നും സംഘാടകര്‍ അറിയിച്ചു. മരുഭൂമിയിലെ താപനില കുറയുന്ന സമയമാണ് മത്സരത്തിനായി തെരെഞ്ഞെടുക്കാറ്. ഈ സീസണില്‍ താപനില 17.3 ഡിഗ്രി സെല്‍ഷ്യസിനും 25 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നത് മത്സരാര്‍ഥികള്‍ക്ക് അനുഗ്രഹമായിരിക്കും.
ഒമാന്‍ മാരത്തോണിന്റെ മൊത്തം ദൈര്‍ഘ്യം 165 കിലോമീറ്ററാണെങ്കിലും 43 കിലോമീറ്റര്‍, 32 കിലോമീറ്റര്‍, 40 കിലോമീറ്റര്‍, 30 കിലോമീറ്റര്‍, 21 കിലോമീറ്റര്‍ എന്നീ അഞ്ചു വിഭാഗങ്ങളായി തിരിച്ചാണ് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്നും രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. വിവിധ പ്രായക്കാര്ക്കായാണ് മത്സരം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം 15ല്‍പ്പരം രാജ്യങ്ങളില്‍നിന്നായി നിരവധി താരങ്ങ