Monday, 16 November 2026 About Us · Contact Us

കശ്മീർ കുൽഗാമിൽ സി.ആർ.പി.എഫ് ക്യാമ്പിനു നേരെയുണ്ടായ ആക്രമണം: രണ്ട് ലശ്കർ ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു

Kashmeer - കശ്മീർ കുൽഗാമിൽ സി.ആർ.പി.എഫ് ക്യാമ്പിനു നേരെയുണ്ടായ ആക്രമണം: രണ്ട് ലശ്കർ ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സി ആര്‍ പി എഫ് പോസ്റ്റിനുനേരെയുണ്ടായ ആക്രമണത്തില്‍ സൂത്രധാരനുള്‍പ്പെടെ രണ്ട് ലശ്കര്‍ ഭീകരരെ വധിച്ചു. ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലിലാണ് ലശ്കര്‍ ഭീകരന്‍ ലത്തീഫ് ഭട്ടും കൂട്ടാളിയും കൊല്ലപ്പെട്ടത്.

കുല്‍ഗാം സ്വദേശിയായ ഭട്ട് പാകിസ്ഥാന്‍ ഭീകരരുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ കശ്മീരില്‍ വിവിധയിടങ്ങളിലായി ഒഴിവില്‍ കഴിയുകയായിരുന്നു ഇയാള്‍. അനന്ത്നാഗിലെ ലാല്‍ ചൗക്ക് മേഖലയില്‍ ജൂലായ് 22ന് ഒരു പോലീസ് കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തിയതും, ജൂലായ് 31ന് കുല്‍ഗാമില്‍ കുടിയേറ്റ തൊഴിലാളികളെ കൊലപ്പെടുത്തിയതും ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഭട്ട് പ്രതിയാണ്.

നവംബര്‍ 11ന് ബൈക്കിലെത്തിയ രണ്ടു ഭീകരര്‍ അഖ്‌റാന്‍ പാലത്തിന് സമീപമുള്ള നാകാ ചെക്പോസ്റ്റിന് സമീപത്തുനിന്ന ജവാന്മാര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരുക്കേറ്റ മൂന്നു ജവാന്മാരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഭീകരര്‍ പിന്നീട് രക്ഷപ്പെടുകയായിയരുന്നു. അഖ്രാന്‍ പാലത്തിന്റെ കാവല്‍ച്ചുമതലയിലുണ്ടായിരുന്ന 46ാം ബറ്റാലിയന്‍ ജവാന്മാരാണ് ആക്രമിക്കപ്പെട്ടത്.

ഇതിനുപിന്നാലെ കിഷ്ത്വാറില്‍ രണ്ട് പൊലീസുകാരെ ഭീകരര്‍ കൊലപ്പെടുത്തി. കിഷ്ത്വാറിലെ ദച്ചാന്‍-മര്‍വ പ്രദേശത്ത് പട്രോളിംഗിനിടെ കാണാതായ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരാണ് വെടിയേറ്റ് മരിച്ചത്. കിഷ്ത്വാര്‍ കിയാര്‍ ദച്ചാന്‍ സ്വദേശികളായ രശ്പാല്‍കുമാര്‍, ബോബി ചന്ദ് എന്നിവരുടെ മൃതദേഹങ്ങള്‍ ചെനാബ് താഴ്വരയോടു ചേര്‍ന്ന വനത്തില്‍ കണ്ടെത്തുകയായിരുന്നു. ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ ജമ്മു കാശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിയിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പേരാമ്പ്രയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവം; മൃതദേഹവുമായി ബാങ്കിന് മുന്നില്‍ പ്രതിഷേധം

പേരാമ്പ്രയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവം; മൃതദേഹവുമായി ബാങ്കിന് മുന്നില്‍ പ്രതിഷേധം

6 മണിക്കൂർ മുൻപ്
പ്രസാദം കഴിച്ചതിന് തല്ലി; നാല്വയസുകാരി മരിച്ചു, അമ്മ അറസ്റ്റിൽ: പരമാവധി ശിക്ഷ ആവശ്യപ്പെട്ട് അച്ഛൻ

പ്രസാദം കഴിച്ചതിന് തല്ലി; നാല്വയസുകാരി മരിച്ചു, അമ്മ അറസ്റ്റിൽ: പരമാവധി ശിക്ഷ ആവശ്യപ്പെട്ട് അച്ഛൻ

7 മണിക്കൂർ മുൻപ്
മധുര തനിഷ്‌ക് ജ്വല്ലറി കവർച്ച; മുഖ്യപ്രതി അറസ്റ്റില്‍: പിടിയിലായത് ബസില്‍ നിന്ന്

മധുര തനിഷ്‌ക് ജ്വല്ലറി കവർച്ച; മുഖ്യപ്രതി അറസ്റ്റില്‍: പിടിയിലായത് ബസില്‍ നിന്ന്

7 മണിക്കൂർ മുൻപ്
കാസർഗോഡ് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ; സമീപത്ത് നായാട്ട് തോക്ക് കണ്ടെത്തി

കാസർഗോഡ് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ; സമീപത്ത് നായാട്ട് തോക്ക് കണ്ടെത്തി

8 മണിക്കൂർ മുൻപ്
ഡൽഹി പഹർഗഞ്ചിൽ കെട്ടിടം തകർന്നു; എട്ട് പേർക്ക് പരിക്ക്, ഉടമയും കരാറുകാരനും കസ്റ്റഡിയിൽ

ഡൽഹി പഹർഗഞ്ചിൽ കെട്ടിടം തകർന്നു; എട്ട് പേർക്ക് പരിക്ക്, ഉടമയും കരാറുകാരനും കസ്റ്റഡിയിൽ

9 മണിക്കൂർ മുൻപ്
തായ്‌ലാൻഡിലെ ഫുക്കറ്റിൽ തീപിടിത്തം; 11 പേർ മരിച്ചു: 16 പേർക്ക്

തായ്‌ലാൻഡിലെ ഫുക്കറ്റിൽ തീപിടിത്തം; 11 പേർ മരിച്ചു: 16 പേർക്ക്

10 മണിക്കൂർ മുൻപ്