ബില്‍ക്കീസ് ബാനുവും കുടുംബവും ഗുജറാത്ത് വിട്ടു; നീക്കം കേസില്‍ രണ്ട് പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ
അഹമ്മദാബാദ്: ഗുജറാത്ത് കാലപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ ബില്‍ക്കീസ് ബാനുവും കുടുംബവും ഗുജറാത്ത് വിട്ടു. കേസില്‍ രണ്ട് പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് നടപടി. ബില്‍ക്കീസ് ബാനുവിന്റെ അമ്മാവനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പ്രതികള്‍ പുറത്തിറങ്ങുന്നതോടെ താനും മക്കളും കുടുംബവും വീണ്ടും ഭീതിയിലാണെന്ന് ബില്‍ക്കീസ് ബാനു കഴിഞ്ഞ ദിവസം പ്രസ്താവന പുറത്തിറക്കിയിരുന്നു. തന്നെ അറിയിക്കാതെയും തന്റെ ഭാഗം കേള്‍ക്കാതെയുമാണ് കോടതി ശിക്ഷ മരവിപ്പിച്ചതെന്നും നീതിക്കായുള്ള നിയമപോരാട്ടം തുടരുമെന്നും ബാനു വ്യക്തമാക്കിയിരുന്നു.
17 വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ബിപിന്‍ചന്ദ് കനയ്യലാല്‍ ജോഷി, പ്രദീപ് രാമന്‍ലാല്‍ മോഡിയ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. 2017-ല്‍ ബോംബെ ഹൈക്കോടതി ശരിവച്ച ശിക്ഷയ്‌ക്കെതിരെയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
2022 ഓഗസ്റ്റില്‍ ഗുജറാത്ത് സര്‍ക്കാര്‍ നേരത്തെ വിട്ടയച്ച 11 പേരില്‍ ഉള്‍പ്പെടുന്നവരാണ് ഈ രണ്ട് കുറ്റവാളികള്‍. ഇവരുടെ മോചനം 2024-ല്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഗുജറാത്തിലെ പഞ്ചമഹല്‍ ജില്ലയിലുള്ള ഗോധ്ര ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുമായി ബന്ധപ്പെട്ട കേസില്‍, പ്രതികളായ രണ്ടുപേരെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143 (നിയമവിരുദ്ധമായി സംഘം ചേരല്‍), 147 (കലാപം), 302 (കൊലപാതകം) എന്നീ വകുപ്പുകള്‍ പ്രകാരവും, 376-ാം വകുപ്പ് (ബലാത്സംഗം) കൂടി ചേര്‍ത്തും വിചാരണക്കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷയായി വിധിക്കുകയുമായിരുന്നു.
ഈ വര്‍ഷം മാര്‍ച്ചില്‍ അവരുടെ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. മുന്‍പ് നടന്ന വാദത്തിനിടെ, ബലാത്സംഗ ആരോപണവുമായി ബന്ധപ്പെട്ട് പൊലീസിന് നല്‍കിയ മൊഴിയിലോ, വൈദ്യപരിശോധനയ്ക്കിടെ ഡോക്ടറുടെ മുന്നില്‍ നല്‍കിയ മൊഴിയിലോ അതിജീവിത ഈ രണ്ട് ഹര്‍ജിക്കാരുടെയും പേരുകള്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കോഴിക്കോട് കടപ്പുറത്ത് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; പൊലീസ് അന്വേഷണം ഊർജിതം

ഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടിയ കേസ്: ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍ പണം വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്

സ്വകാര്യവ്യക്തിയുടെ പറമ്പിൽ അനുമതിയില്ലാതെ ക്രെയിൻ പ്രവർത്തിപ്പിച്ചു; തിരുവനന്തപുരത്ത് രണ്ട് വിമാനങ്ങൾ ഇറങ്ങാനാവാതെ വട്ടമിട്ടു പറന്നു

ചാല സ്വർണക്കവർച്ച: 4.2 പവൻ സ്വർണം കൂടി കണ്ടെത്തി; ഒളിപ്പിച്ചിരുന്നത് മുടവൻമുകളിലെ വീടിന് പിന്നിലുള്ള ചതുപ്പിൽ

ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ് അഭ്യൂഹങ്ങൾക്കിടെ ധാക്ക വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനം; മൂന്ന് പേർക്ക് പരുക്ക്
