Thursday, 19 November 2026 About Us · Contact Us

മണ്ണാർക്കാട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി; അഞ്ചുപേരും അപകടനില തരണം ചെയ്തു

Health Condition Of Schoolboy Who Drank Toddy Improved - ഓണാഘോഷത്തിനിടെ കള്ള് കുടിച്ച സ്കൂൾകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; പോലീസ് കേസെടുത്തു: എക്സൈസ് മുന്നറിയിപ്പും
ഓണാഘോഷത്തിനിടെ കള്ള് കുടിച്ച സ്കൂൾകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; പോലീസ് കേസെടുത്തു: എക്സൈസ് മുന്നറിയിപ്പും

മണ്ണാർക്കാട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് പെരുമ്പടാരി സ്വദേശികളായ ഷിഫാനത്ത്, ഇവരുടെ സഹോദരി, മൂന്ന് കുട്ടികൾ എന്നിവരെയാണ് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ചുപേരും അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

​ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന ഷിഫാനത്തും സഹോദരിയും സ്വന്തം വീട്ടിൽ നിന്നും മാറി ചങ്ങലങ്ങീരി നായാടിക്കുന്നിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇവരുടെ മാതാവും സഹോദരനും പെരുമ്പടാരിയിലെ കുടുംബവീട്ടിലാണ് താമസം.

​വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കുട്ടികളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എങ്ങനെയാണ് വിഷം ഉള്ളിൽച്ചെന്നതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ചികിത്സയിലുള്ളവരുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം മൊഴിയെടുക്കുന്നതോടെ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നും അധികൃതർ അറിയിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കൊട്ടിയത്ത് ടാർ പ്ലാന്റിലെ പുക ശ്വസിച്ച് 36-ലധികം വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം; കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊട്ടിയത്ത് ടാർ പ്ലാന്റിലെ പുക ശ്വസിച്ച് 36-ലധികം വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം; കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

18 മണിക്കൂർ മുൻപ്
കോവളം സ്പാ പീഡനക്കേസ്: രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ; അന്വേഷണം ഊർജിതം

കോവളം സ്പാ പീഡനക്കേസ്: രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ; അന്വേഷണം ഊർജിതം

19 മണിക്കൂർ മുൻപ്
പാങ്ങപ്പാറ അഭിറാം വധക്കേസിൽ നിർണായക വഴിത്തിരിവ്; കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും മൊബൈൽ ഫോണും കിണറ്റിൽ നിന്ന് കണ്ടെത്തി

പാങ്ങപ്പാറ അഭിറാം വധക്കേസിൽ നിർണായക വഴിത്തിരിവ്; കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും മൊബൈൽ ഫോണും കിണറ്റിൽ നിന്ന് കണ്ടെത്തി

21 മണിക്കൂർ മുൻപ്
അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ യാത്രചെയ്യവെ അപകടം; ചരക്ക് ലോറിക്കടിയിൽപ്പെട്ട് ഏഴ് വയസുകാരൻ മരിച്ചു

അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ യാത്രചെയ്യവെ അപകടം; ചരക്ക് ലോറിക്കടിയിൽപ്പെട്ട് ഏഴ് വയസുകാരൻ മരിച്ചു

22 മണിക്കൂർ മുൻപ്
വടകര എംഡിഎംഎ കേസ്; മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ

വടകര എംഡിഎംഎ കേസ്; മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ

23 മണിക്കൂർ മുൻപ്
ഇറാൻ തീരത്തിന് സമീപം എൽ.പി.ജി ടാങ്കറിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികനെ കാണാതായി, രണ്ടുപേർക്ക് പരിക്ക്

ഇറാൻ തീരത്തിന് സമീപം എൽ.പി.ജി ടാങ്കറിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികനെ കാണാതായി, രണ്ടുപേർക്ക് പരിക്ക്

23 മണിക്കൂർ മുൻപ്