Saturday, 21 November 2026 About Us · Contact Us

നാഗർകോവിലിൽ ട്രെയിൻ ബോഗിയിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

Nagar kovil - നാഗർകോവിലിൽ ട്രെയിൻ ബോഗിയിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ ട്രെയിനില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു. നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ട കോച്ചിനുള്ളില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. കേരളത്തില്‍ നിന്നു പോയ ട്രെയിനാണിത്. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനായിട്ടില്ല. സംഭവത്തില്‍ പ്രതി കന്യാകുമാരി സ്വദേശി അയ്യപ്പന്‍ (31) അറസ്റ്റിലായി.

18ന് രാവിലെ എട്ടുമണിയോടെ ആണ് നാഗര്‍കോവില്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ 13-ാം നമ്പര്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന നാഗര്‍കോവില്‍ – കോട്ടയം ട്രെയിനിന്റെ കോച്ചിനുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. നാല് ദിവസം മുമ്പാണ് കൊലപാതകം നടന്നത്. രാത്രി 12.30ന് അഞ്ചാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്ന് പ്രതി യുവതിയെ ബലംപ്രയോഗിച്ച് വലിച്ചിഴച്ച് യാര്‍ഡിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് കരുതുന്നത്. യുവതി അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ റെയില്‍വേ പൊലീസിന് ലഭിച്ചു.

യുവതിയെ ആളില്ലാത്ത കോച്ചില്‍ എത്തിച്ചു ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. യുവതി ക്രൂര മര്‍ദനത്തിനും ഇരയായി. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം പ്രതി കോച്ചില്‍ നിന്ന് പുറത്തിറങ്ങുന്ന ദൃശ്യങ്ങളും പോലീസില്‍ ലഭിച്ചു.

അഴുകിയ മൃതദേഹം കണ്ടെത്തിയ ശേഷം അസ്വാഭാവിക മരണത്തിന് കേസെടുത്ത റെയില്‍വേ പോലീസ്, സിസി ടി വി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മൂന്നു നാല് മാസമായി ഇയാള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കറങ്ങി നടന്നിരുന്നായി ആളുകള്‍ പറയുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകൾ: രണ്ട് കേസുകളിൽ കരട് കുറ്റപത്രം തയ്യാറായി; നിയമോപദേശത്തിന് കൈമാറി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകൾ: രണ്ട് കേസുകളിൽ കരട് കുറ്റപത്രം തയ്യാറായി; നിയമോപദേശത്തിന് കൈമാറി

3 മണിക്കൂർ മുൻപ്
‘എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്, ആർ.സി റദ്ദാക്കരുത്’; കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി

‘എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്, ആർ.സി റദ്ദാക്കരുത്’; കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി

4 മണിക്കൂർ മുൻപ്
ഡൽഹി യൂട്യൂബറുടെ വിവാഹം മുടക്കാൻ 2,000 കിലോമീറ്റർ സഞ്ചരിച്ചെത്തിയ യുവാവ് മർദ്ദനമേറ്റ് മരിച്ചു; പിതാവും വാടകക്കാരനും അറസ്റ്റിൽ

ഡൽഹി യൂട്യൂബറുടെ വിവാഹം മുടക്കാൻ 2,000 കിലോമീറ്റർ സഞ്ചരിച്ചെത്തിയ യുവാവ് മർദ്ദനമേറ്റ് മരിച്ചു; പിതാവും വാടകക്കാരനും അറസ്റ്റിൽ

17 മണിക്കൂർ മുൻപ്
ബംഗ്ലാദേശിൽ വീണ്ടും കലാപം രൂക്ഷമാകുന്നു; മന്ത്രിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം, 72 ഗ്രാമീൺ ബാങ്ക് ശാഖകൾക്ക് തീയിട്ടു

ബംഗ്ലാദേശിൽ വീണ്ടും കലാപം രൂക്ഷമാകുന്നു; മന്ത്രിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം, 72 ഗ്രാമീൺ ബാങ്ക് ശാഖകൾക്ക് തീയിട്ടു

18 മണിക്കൂർ മുൻപ്
മിഠായി തൊണ്ടയിൽ കുടുങ്ങി; തൃശൂരിൽ ഒന്നര വയസുകാരൻ മരിച്ചു

മിഠായി തൊണ്ടയിൽ കുടുങ്ങി; തൃശൂരിൽ ഒന്നര വയസുകാരൻ മരിച്ചു

20 മണിക്കൂർ മുൻപ്
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അമ്മ സാവിത്രി ദേവി അന്തരിച്ചു

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അമ്മ സാവിത്രി ദേവി അന്തരിച്ചു

23 മണിക്കൂർ മുൻപ്