Tuesday, 24 November 2026 About Us · Contact Us

രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചു; കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചെന്ന് രാഹുൽ ഗാന്ധിയുടെ ഗുരുതര ആരോപണം

Rahul Gandhi, Rajeev Gandhi - രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചു; കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചെന്ന് രാഹുൽ ഗാന്ധിയുടെ ഗുരുതര ആരോപണം

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്  മനഃപൂര്‍വം സുരക്ഷ പിന്‍വലിച്ചതുകൊണ്ടാണെന്ന ഗുരുതര ആരോപണവുമായി മകനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. സുരക്ഷ പിന്‍വലിച്ചതിന് പിന്നില്‍ പ്രത്യേക ഉദ്ദേശ ലക്ഷ്യങ്ങളുണ്ടായിരുന്നു. രാജീവ് ഗാന്ധി കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.

സോണിയ ഗാന്ധിയുടെ ‘ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലൗ’ എന്ന പുസ്തകവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കൊപ്പം നടത്തിയ ചര്‍ച്ചയിലാണ് രാഹുലിന്റെ ഈ വെളിപ്പെടുത്തല്‍. 1991ല്‍ ചന്ദ്രശേഖര്‍ സര്‍ക്കാരിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചതിന് പിന്നാലയാണ് രാജീവ് ഗാന്ധിക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്.

1991ല്‍ രാജീവ് ഗാന്ധി ബിഹാര്‍ സന്ദര്‍ശിച്ചപ്പോള്‍ രാഹുല്‍ ഒപ്പമുണ്ടായിരുന്നതായി സോണിയ പറയുന്നു. അവിടെ വച്ച് രാജീവിന് നേരെ കല്ലേറുണ്ടാവുകയും ജനക്കൂട്ടം മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ബിഹാര്‍ യാത്ര തനിക്ക് സഹിക്കാന്‍ കഴിയുന്നതിന്റെ അപ്പുറത്തായിരുന്നെന്ന് രാഹുല്‍ പറഞ്ഞു. അക്കാര്യത്തില്‍ എന്റെ നിലപാട് വളരെ വ്യക്തമായിരുന്നു. പിതാവിനെ കൊലപ്പെടുത്തുന്നതിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ സുരക്ഷ എടുത്തുമാറ്റിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിനുശേഷം രാജീവ് ഗാന്ധിയുടെ സുരക്ഷയെക്കുറിച്ച് സോണിയ ഗാന്ധി പരിഭ്രാന്തയായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. മാതാവ് ചുറ്റിനടന്ന് കമ്പിവേലി പരിശോധിച്ചത് തനിക്കിന്നും ഓര്‍മയുണ്ടെന്നും ഒരു ഗാര്‍ഡ് ഉറങ്ങുകയാണെങ്കില്‍ അത് പ്രത്യേകം ശ്രദ്ധിക്കുമായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

നാല് ഗർഭമുണ്ടാക്കി വീട്ടിലിരിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി പണിയെടുക്കുന്നു; കടുത്ത വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

നാല് ഗർഭമുണ്ടാക്കി വീട്ടിലിരിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി പണിയെടുക്കുന്നു; കടുത്ത വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

2 മണിക്കൂർ മുൻപ്
നേതാക്കൾക്കെതിരായ സൈബർ ആക്രമണം; പ്രതിരോധം തീർക്കാൻ കെ.സി. വേണുഗോപാൽ പക്ഷം

നേതാക്കൾക്കെതിരായ സൈബർ ആക്രമണം; പ്രതിരോധം തീർക്കാൻ കെ.സി. വേണുഗോപാൽ പക്ഷം

3 മണിക്കൂർ മുൻപ്
​സി.ജെ.പി നേതാവ് സൗരവ് ദാസിന് ഡൽഹി വിമാനത്താവളത്തിൽ യാത്രാവിലക്ക്; ഓക്‌സ്‌ഫഡ് പ്രഭാഷണത്തിനുള്ള യാത്ര കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതായി ആരോപണം

​സി.ജെ.പി നേതാവ് സൗരവ് ദാസിന് ഡൽഹി വിമാനത്താവളത്തിൽ യാത്രാവിലക്ക്; ഓക്‌സ്‌ഫഡ് പ്രഭാഷണത്തിനുള്ള യാത്ര കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതായി ആരോപണം

3 മണിക്കൂർ മുൻപ്
ട്രെയിനിൽ വീണ്ടും നടുക്കുന്ന അതിക്രമം; 16-കാരിയെ ഉപദ്രവിച്ച പ്രതി പിടിയിൽ

ട്രെയിനിൽ വീണ്ടും നടുക്കുന്ന അതിക്രമം; 16-കാരിയെ ഉപദ്രവിച്ച പ്രതി പിടിയിൽ

4 മണിക്കൂർ മുൻപ്
നെടുമ്പാശേരി മിനി കൂപ്പർ അപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് ഒന്നാം പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്‌സൈസ്

നെടുമ്പാശേരി മിനി കൂപ്പർ അപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് ഒന്നാം പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്‌സൈസ്

5 മണിക്കൂർ മുൻപ്
എൻവിഡിയ ചിപ്പ് കള്ളക്കടത്ത് വിവാദം: ജെൻസൻ ഹുവാങ്ങിനെ തിരിച്ചെടുത്തതിൽ ട്രംപിനെതിരെ റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ രംഗത്ത്

എൻവിഡിയ ചിപ്പ് കള്ളക്കടത്ത് വിവാദം: ജെൻസൻ ഹുവാങ്ങിനെ തിരിച്ചെടുത്തതിൽ ട്രംപിനെതിരെ റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ രംഗത്ത്

5 മണിക്കൂർ മുൻപ്