മിസ് യൂണിവേഴ്സ് 2026 കിരീടം ചൂടി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ
പ്യൂർട്ടോ റിക്കോ: മിസ് യൂണിവേഴ്സ് 2026 കിരീടം പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ സ്വന്തമാക്കി. രാജ്യാന്തര സൗന്ദര്യമത്സരത്തിന്‍റെ 75ാമത് പതിപ്പിലാണ് ജെന്നിഫർ കിരീടം ചൂടിയത്. അതേസമയം, ഇന്ത്യയുടെ കെസിയ ലിസ് മെജോ ആദ്യ 30 പേരുടെ പട്ടികയിൽ ഇടംനേടി.
പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലുള്ള ജോസ് മിഗ്വൽ അഗ്രലോട്ട് കൊളീസിയത്തിലാണ് മത്സരം നടന്നത്. 2025ൽ മിസ് യൂണിവേഴ്സ് കിരീടം നേടിയ മെക്സിക്കോയുടെ ഫാത്തിമ ബോഷ് വിജയിയെ കിരീടം അണിയിച്ചു. 116 മത്സരാർഥികൾ ആഴ്ചകളോളം നീണ്ട മത്സരങ്ങളിൽ പങ്കെടുത്തു. വ്യക്തിഗത മികവുകൾ അവതരിപ്പിക്കുന്ന പരിപാടികളും വിവിധ സംസ്കാരങ്ങളുടെ ആഘോഷങ്ങളും മത്സരത്തിന്‍റെ ഭാഗമായി നടന്നു.
മത്സരത്തിന്‍റെ 75ാം വാർഷികത്തോടനുബന്ധിച്ച് ഇത്തവണ പ്രത്യേക കിരീടവും അവതരിപ്പിച്ചു. ‘ദ റേഡിയൻസ് ഓഫ് ആൻ എറ്റേണൽ ലെഗസി’ എന്ന പേരിലുള്ള കിരീടം നവംബറിലാണ് മിസ് യൂണിവേഴ്സ് സംഘടന പുറത്തിറക്കിയത്. ആഭരണ ഡിസൈനർ ജോർജ് വിറ്റൽസും പാരീസിലെ ആഭരണനിർമാണ സ്ഥാപനമായ മൈസൺ ഡി ഓറും ചേർന്നാണ് കിരീടം രൂപകൽപ്പന ചെയ്തത്. 18 കാരറ്റ് വെളുത്ത സ്വർണത്തിൽ പതിപ്പിച്ച 3,150 വജ്രങ്ങളാണ് കിരീടത്തിലുള്ളത്.
അതേസമയം, വിസാ തടസങ്ങളും ഫ്രാഞ്ചൈസി തർക്കങ്ങളും കാരണം നിരവധി മത്സരാർഥികൾ പിന്മാറിയതും മിസ് യൂണിവേഴ്സ് ഇസ്രയേലിന്‍റെ ദേശീയ വേഷം വിവാദമായതും ഇത്തവണത്തെ മത്സരത്തെ വാർത്തകളിൽ ഇടംപിടിപ്പിച്ചിരുന്നു.
ടെലിവിഷൻ അവതാരകൻ മരിയോ ലോപ്പസും 2022ലെ മിസ് യൂണിവേഴ്സ് ജേതാവ് ആർ ബോണി ഗബ്രിയേലുമാണ് ഇത്തവണത്തെ ഗ്രാൻഡ് ഫിനാലെ അവതരിപ്പിച്ചത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

നേപ്പാളിൽ 5.3 തീവ്രതയിൽ ഭൂകമ്പം; ഇന്ത്യയിലും ചൈനയിലും ബംഗ്ലാദേശിലും പ്രകമ്പനം

ബ്രൗസർ ടാബ് അടച്ചാൽ മാത്രം പോരാ, വാട്‌സ്ആപ്പ് വെബ് കൃത്യമായി ലോഗ്ഔട്ട് ചെയ്യണം: സൈബർ തട്ടിപ്പിന് ഇരയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

പ്രളയാനന്തര പുനർനിർമ്മാണത്തിന് കൈത്താങ്ങ്; നേപ്പാളിന് 15,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇ20 പെട്രോൾ വിവാദം; കർണാടകയുടെ പരിശോധനാ രീതിയെ ചോദ്യം ചെയ്ത് സുരേഷ് ഗോപി

നൂലിഴകളുടെ ചരിത്രവുമായി ‘മാസ്റ്റേഴ്സ് ഇൻ മേക്കിംഗ്’ പ്രദർശനത്തിന് ഫോർട്ട് കൊച്ചി പെപ്പർ ഹൗസിൽ തുടക്കമായി
