ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ ഇനി മൂന്ന് പരീക്ഷകൾ; ഡിസംബർ 1 മുതൽ പുതിയ നിയമം
തിരുവനന്തപുരം: കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണായക മാറ്റം വരുന്നു. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കാൻ മൂന്ന് പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കണം. നിലവിലുള്ള ഗ്രൗണ്ട് ടെസ്റ്റിനും റോഡ് ടെസ്റ്റിനും പുറമേ പുതിയതായി ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റും നിർബന്ധമാക്കും.
റോഡിലെ അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനും അതിനനുസരിച്ച് പ്രതികരിക്കാനുമുള്ള ഡ്രൈവർമാരുടെ കഴിവ് പരിശോധിക്കുകയാണ് പുതിയ പരീക്ഷയുടെ ലക്ഷ്യം. കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് നടത്തുക.
10 വീഡിയോ ക്ലിപ്പുകൾ, 100 മാർക്ക്
ഒരു മിനിറ്റ് ദൈർഘ്യമുള്ള 10 വീഡിയോ ക്ലിപ്പുകളാണ് പരീക്ഷയിൽ ഉൾപ്പെടുക. ഓരോ ക്ലിപ്പിലും റോഡിലെ അപകടസാധ്യതകൾ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് മൗസ് ക്ലിക്ക് ചെയ്യണം. ആകെ 100 മാർക്കിൽ കുറഞ്ഞത് 60 മാർക്ക് നേടിയാൽ മാത്രമേ പരീക്ഷ വിജയിക്കാനാകൂ.
പരീക്ഷാ ക്രമത്തിൽ മാറ്റം
ലേണേഴ്‌സ് ലൈസൻസ് പരീക്ഷ വിജയിച്ച് 30 ദിവസം പൂർത്തിയായ ശേഷമാണ് പുതിയ ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റിൽ പങ്കെടുക്കാനാകുക. ഈ പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ തുടർന്നുള്ള ഗ്രൗണ്ട് ടെസ്റ്റിനും റോഡ് ടെസ്റ്റിനും അവസരം ലഭിക്കൂ.
പുതിയ പരീക്ഷയ്ക്ക് മുന്നോടിയായി ഡ്രൈവിങ് സ്കൂളുകളിൽ പരിശീലന സൗകര്യങ്ങൾ ഒരുക്കാനും നിർദേശമുണ്ട്. രാജ്യത്ത് ആദ്യമായാണ് കേരളം ഇത്തരമൊരു പരീക്ഷാ രീതി നടപ്പാക്കുന്നത്. റോഡപകടങ്ങൾ കുറയ്ക്കുകയും കൂടുതൽ ഉത്തരവാദിത്തമുള്ള ഡ്രൈവർമാരെ സൃഷ്ടിക്കുകയുമാണ് മോട്ടോർ വാഹന വകുപ്പിന്റെ ലക്ഷ്യം.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പുനെ കോടതിക്ക് പുറത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന് അക്രമികൾ; കൈ വെട്ടിമാറ്റിയ ശേഷം വെടിവെപ്പ്

വാഹന നികുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കാം; 60 മുതൽ 70 ശതമാനം വരെ ഇളവ്

ടോയ്‌ലറ്റ് സൗകര്യത്തോടെയുള്ള എസി ബസുമായി കെഎസ്ആർടിസി; വീൽചെയർ സൗകര്യവും, ആധുനിക സുരക്ഷാ സംവിധാനങ്ങളും

ഷവർമ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 17 കുട്ടികളടക്കം 53 പേർ ആശുപത്രിയിൽ

രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശം അംഗീകരിക്കാവുന്നതല്ല; ഷാഫി പറമ്പിലിന് പിന്തുണയുമായി ഒ.ജെ ജനീഷും കെ.എം അഭിജിത്തും സന്ദീപ് വാര്യരും
