Wednesday, 25 November 2026 About Us · Contact Us

തീ കണ്ടാൽ ഓടിയെത്തും, ബോട്ടിന്റെ ഗേറ്റ് തനിയെ അടയും; എഐ ടീച്ചറായും ക്ലാസെടുക്കും; കുട്ടിശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തങ്ങൾ ശ്രദ്ധേയമാകുന്നു

കുട്ടി ശാസ്‌ത്രം - തീ കണ്ടാൽ ഓടിയെത്തും, ബോട്ടിന്റെ ഗേറ്റ് തനിയെ അടയും; എഐ ടീച്ചറായും ക്ലാസെടുക്കും; കുട്ടിശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തങ്ങൾ ശ്രദ്ധേയമാകുന്നു

ഒരു ബഹുനില ഫ്ലാറ്റിൽ തീ പടർന്നെന്നു കരുതുക. ആരും ഓടിയെത്തും മുൻപേ ഒരു യന്ത്രം തീയുള്ള ഭാഗത്തേക്കു നീങ്ങി വെള്ളം ചീറ്റുന്നു, അഗ്നിരക്ഷാസേനയുടെ ഫോണിൽ സന്ദേശവും എത്തുന്നു. ഏതെങ്കിലും വൻകിട കമ്പനിയുടെ ഉത്പന്നമല്ല ഇത്; പത്താം ക്ലാസിലെ രണ്ടു കൂട്ടുകാർ ഉണ്ടാക്കിയ പ്രോട്ടോടൈപ്പാണ്.

കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്‍റ് സമ്മിറ്റിന്‍റെ ഭാഗമായ പവലിയനിൽ സ്കൂൾ വിദ്യാർഥികളുടെ മൂന്നു കണ്ടുപിടിത്തങ്ങളാണു സന്ദർശകരുടെയും വിദഗ്ധരുടെയും കൈയടി നേടിയത്. തീയണയ്ക്കുന്ന സ്മാർട്ട് ഫയർ എക്സ്റ്റിംഗ്വിഷർ, ബോട്ട് അപകടങ്ങൾ തടയുന്ന ഓട്ടോ പാസഞ്ചർ കൗണ്ടിങ് സംവിധാനം, ക്ലാസ് മുറിയെ മാറ്റിമറിക്കുന്ന എഡ്യൂ ബോട്ട് എഐ അധ്യാപിക എന്നിവയാണു താരങ്ങൾ.

തീ കണ്ടാൽ ഓടിയെത്തും സ്മാർട്ട് ഫയർ എക്സ്റ്റിംഗ്വിഷർ

മനുഷ്യസഹായമില്ലാതെതന്നെ തീപിടിത്തം കണ്ടെത്തി അണയ്ക്കാനും തൊട്ടടുത്ത നിമിഷം ഫയർ സ്റ്റേഷനിൽ വിവരമറിയിക്കാനും കഴിവുള്ള ഉപകരണവുമായി എത്തിയതു ആലപ്പുഴ കായംകുളം പുള്ളിക്കണക്ക് എൻഎസ്എസ് എച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് റിയാനും ആകാശ് കുമാറുമാണ്. യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (വൈഐപി) 7.0 വിജയികളാണ് ഇരുവരും.

ആശുപത്രികൾ, ഫാക്റ്ററി ഔട്ട്ലെറ്റുകൾ, ബഹുനില ഫ്ലാറ്റുകൾ എന്നിവിടങ്ങളിലെ അഗ്നിബാധ പ്രാരംഭഘട്ടത്തിൽതന്നെ തടയുകയാണു ലക്ഷ്യം. ഐആർ ഫ്ലെയിം സെൻസറുകളും ഗ്യാസ് സെൻസറുകളും തീയുടെ സാന്നിധ്യം തിരിച്ചറിയുന്നതോടെ ഉപകരണം സ്വയം തീയുള്ള ഭാഗത്തേക്കു നീങ്ങി വെള്ളം ചീറ്റും.

360 ഡിഗ്രിയിൽ കറങ്ങുമ്പോൾ യന്ത്രഭാഗങ്ങളിൽ വെള്ളം വീഴുന്നത് ഒഴിവാക്കാൻ പ്രത്യേക സംവിധാനമുണ്ട്. നോസിൽ ഘടിപ്പിച്ച 180 ഡിഗ്രി സെർവോ മോട്ടോർ നാലു ദിശയിലേക്കും സുരക്ഷിതമായി വെള്ളം എത്തിക്കും. കെട്ടിടത്തിന്‍റെ മധ്യഭാഗത്തു സ്ഥാപിച്ചാൽ നിമിഷങ്ങൾക്കകം നാലു വശത്തെയും തീ നിയന്ത്രണവിധേയമാക്കാം.

അപകടം തിരിച്ചറിഞ്ഞാലുടൻ അഗ്നിരക്ഷാസേനയ്ക്കും കെട്ടിട ഉടമയുടെയോ ചുമതലയുള്ളവരുടെയോ ഫോണിലേക്കും ഓട്ടോമാറ്റിക് എസ്എംഎസ് എത്തും. ബഹുനില കെട്ടിടങ്ങളിൽ വിസ്തീർണമനുസരിച്ച് ഓരോ നിലയിലും ഒന്നോ രണ്ടോ യൂണിറ്റ് സ്ഥാപിക്കാം.

ലിഥിയം അയൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണം ഉപയോഗശേഷം പ്രത്യേക സ്റ്റാൻഡിൽ വച്ചാൽ സ്വിച്ച് ഓൺ ചെയ്യാതെതന്നെ ചാർജാകും. നിലവിൽ വെള്ളം മാത്രം ഉപയോഗിക്കുന്ന പ്രോട്ടോടൈപ്പാണു പ്രദർശിപ്പിച്ചത്. മൂന്നു തരം അഗ്നിശമന വസ്തുക്കൾ, മെച്ചപ്പെട്ട ബോഡി കവറേജ്, ഉയർന്ന ബാറ്ററി ശേഷി, നൂതന സർക്യൂട്ട് ബോർഡ് എന്നിവ ചേർത്തു വാണിജ്യ ഉത്പന്നമാക്കാനാണ് ഇവരുടെ ലക്ഷ്യം.

ആറാമൻ കയറിയാൽ ബോട്ടിന്‍റെ ഗേറ്റ് അടയും

അനുവദനീയമായതിലധികം ആളുകളെ കയറ്റുന്നതുമൂലമുള്ള ബോട്ട് അപകടങ്ങൾക്കു പരിഹാരവുമായി എത്തിയതു മലപ്പുറം വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ (ടിഎച്ച്എസ്എസ്) വിദ്യാർഥികളാണ്. മുഹമ്മദ് നാസിം, മുഹമ്മദ് ഷെഹൽ, നിധാൽ ഹുസൈൻ, നാസിം ഹുസൈൻ എന്നിവർ രൂപകൽപന ചെയ്ത ‘ഓട്ടോ ബോട്ട് പാസഞ്ചർ കൗണ്ടിങ്’ സംവിധാനം സാമൂഹികപ്രസക്തികൊണ്ടു ശ്രദ്ധേയമായി.

ബോട്ടിൽ കയറാവുന്ന യാത്രക്കാരുടെ എണ്ണം മുൻകൂട്ടി ക്രമീകരിക്കാം. പ്രദർശന മാതൃകയിൽ പരിധി അഞ്ച് പേരാണ്. അത്രയും പേർ കയറിയാൽ പ്രവേശന ഗേറ്റ് തനിയെ അടയും. പരിധി ലംഘിച്ച് ആറാമതൊരാൾ കയറാൻ ശ്രമിച്ചാൽ ബോട്ടിലുള്ളവരുടെ കൃത്യമായ എണ്ണം വ്യക്തമാക്കുന്ന മുന്നറിയിപ്പ് ബന്ധപ്പെട്ടവരുടെ ഫോണിലേക്കും അധികൃതർക്കും ഉടൻ ലഭിക്കും.

സംസ്ഥാനത്തു പലയിടത്തുമുണ്ടായ ദാരുണമായ ബോട്ട് അപകടങ്ങളാണ് ഇത്തരമൊരു ആശയത്തിലേക്കു നയിച്ചതെന്നു മുഹമ്മദ് ഷെഹൽ പറയുന്നു. കേരളത്തിലെ ബോട്ടുകളിൽ ഇത്തരം സ്വയംനിയന്ത്രിത സംവിധാനങ്ങൾ വ്യാപകമല്ലെന്നതും കണ്ടുപിടിത്തത്തിന്‍റെ പ്രസക്തി കൂട്ടുന്നു. ടെക്നിക്കൽ സ്കൂളിലെ അധ്യാപകരുടെ പിന്തുണയും സ്കൂളിൽനിന്നു ലഭിച്ച സാമ്പത്തിക-ഉപകരണ സഹായവുമാണു പ്രോജക്റ്റ് യാഥാർഥ്യമാക്കിയതെന്നു വിദ്യാർഥികൾ പറഞ്ഞു.

ക്ലാസ് മുടങ്ങില്ല; കരച്ചിൽ മാറ്റാനും എഐ ടീച്ചർ

അധ്യാപകർ അവധിയായാലും പഠനം മുടങ്ങാതിരിക്കാൻ എഐ ടീച്ചറെ അവതരിപ്പിച്ചതു മലപ്പുറം കക്കുളം പിഎംഎസ്എ പിടിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥികളായ ആഗ്നേയ്, ഹസീഫ്, അർചിത്, നിരഞ്ജൻ എന്നിവരാണ്. വിദ്യാർഥികൾ സ്വന്തമായി വികസിപ്പിച്ച എജ്യുബോട്ട് ഒഎസ് എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിലാണു നിർമിതബുദ്ധി റോബോട്ടിന്‍റെ പ്രവർത്തനം.

എജ്യു കണക്ട് എന്ന മൊബൈൽ ആപ്പിലൂടെ നിയന്ത്രിക്കുന്ന റോബോട്ട് അധ്യാപകരില്ലാത്ത ക്ലാസ് മുറിയിലേക്കു സ്വയം നീങ്ങിയെത്തും. ലോകത്തിന്‍റെ ഏതു കോണിലിരുന്നും അധ്യാപകർക്കു ലൈവ് വിഡിയോ കോളായി ക്ലാസെടുക്കാനും നോട്ടുകൾ അപ്‌ലോഡ് ചെയ്യാനും കഴിയും.

പഠിപ്പിക്കേണ്ട വിഷയവും ക്ലാസും നൽകിയാൽ എഐ ടീച്ചർതന്നെ സ്ലൈഡ് പ്രസന്‍റേഷൻ തയാറാക്കി ക്ലാസെടുക്കും; പാഠഭാഗം മനസിലായോ എന്നുറപ്പിക്കാൻ ക്വിസും നടത്തും. പാഠപുസ്തകങ്ങളിലെ ചിത്രങ്ങളും ശാസ്ത്രപരീക്ഷണങ്ങളും ത്രീഡി സിമുലേഷനിലൂടെ നേരിട്ടു കണ്ടും ചെയ്തും പഠിക്കാം.

ഹേയ് ടീച്ചർ എന്നു വിളിച്ചു സംശയം ചോദിച്ചാൽ ലളിതമായ ഉദാഹരണങ്ങൾ സഹിതം മറുപടി കിട്ടും. പഠനവുമായി ബന്ധമില്ലാത്ത ചോദ്യങ്ങൾ ബ്ലോക്ക് ചെയ്യാനും ഈ ടീച്ചറിന് അറിയാം.

എൽകെജി, പ്രീ-കെജി കുട്ടികൾക്കായുള്ള കിഡ്സ് മോഡ് ആണ് മറ്റൊരു കൗതുകം. ക്ലാസിൽ കുട്ടികൾ കരയുന്നതു തിരിച്ചറിഞ്ഞാൽ സ്ക്രീനിൽ ആനിമേറ്റഡ് വിഡിയോകൾ പ്ലേ ചെയ്തും മുഖഭാവങ്ങൾ മാറ്റിയും കരച്ചിൽ മാറ്റാൻ എഐ ടീച്ചർക്കു കഴിയും.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മിസ്സ് യൂണിവേഴ്സ്: ടോപ്പ് 12-ൽ ഇടം നേടാനാകാതെ കെസിയ ലിസ് മെജോ പുറത്ത്

മിസ്സ് യൂണിവേഴ്സ്: ടോപ്പ് 12-ൽ ഇടം നേടാനാകാതെ കെസിയ ലിസ് മെജോ പുറത്ത്

6 മണിക്കൂർ മുൻപ്
ശബരിമല ദർശനം: തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിങ് ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

ശബരിമല ദർശനം: തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിങ് ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

24 Nov 2026
ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്; പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി തള്ളി സുപ്രീംകോടതി

ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്; പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി തള്ളി സുപ്രീംകോടതി

24 Nov 2026
നൂറ്റാണ്ടുകൾ പഴക്കമുള്ള ആഞ്ജനേയ ക്ഷേത്രം പൊളിച്ചുനീക്കി; ആന്ധ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ജഗൻ

നൂറ്റാണ്ടുകൾ പഴക്കമുള്ള ആഞ്ജനേയ ക്ഷേത്രം പൊളിച്ചുനീക്കി; ആന്ധ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ജഗൻ

24 Nov 2026
രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചു; കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചെന്ന് രാഹുൽ ഗാന്ധിയുടെ ഗുരുതര ആരോപണം

രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചു; കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചെന്ന് രാഹുൽ ഗാന്ധിയുടെ ഗുരുതര ആരോപണം

24 Nov 2026
വ്യാജ ഫേസ് ക്രീം വിൽപ്പന: കസ്റ്റമർ കെയർ നമ്പർ കാസർകോട്; ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും വിൽപ്പന നിർബാധം

വ്യാജ ഫേസ് ക്രീം വിൽപ്പന: കസ്റ്റമർ കെയർ നമ്പർ കാസർകോട്; ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും വിൽപ്പന നിർബാധം

24 Nov 2026