Wednesday, 25 November 2026 About Us · Contact Us

യുക്രെയ്ൻ മാത്രമല്ല, റഷ്യയുടെ ലക്ഷ്യം; യൂറോപ്പിന് മുന്നറിയിപ്പുമായി ജർമൻ ചാൻസലർ മെർസ്

Russia - യുക്രെയ്ൻ മാത്രമല്ല, റഷ്യയുടെ ലക്ഷ്യം; യൂറോപ്പിന് മുന്നറിയിപ്പുമായി ജർമൻ ചാൻസലർ മെർസ്

യുക്രെയ്‌നിൽ മാത്രം ഒതുങ്ങുന്നതല്ല റഷ്യയുടെ ലക്ഷ്യമെന്നും യൂറോപ്പിന്റെ സുരക്ഷയ്ക്ക് റഷ്യ വലിയ ഭീഷണിയാണെന്നും ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് മുന്നറിയിപ്പ് നൽകി. ജർമൻ പാർലമെന്റിൽ 2027ലെ ബജറ്റ് ചർച്ചയ്ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാൾട്ടിക് മേഖല, പോളണ്ട്, കരിങ്കടൽ, ബഹിരാകാശ മേഖല എന്നിവിടങ്ങളിൽ റഷ്യ സംഘർഷം വർധിപ്പിക്കുകയാണെന്ന് മെർസ് ആരോപിച്ചു. ജർമനിക്കുള്ളിലും റഷ്യയുടെ നീക്കങ്ങൾ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

റഷ്യയെ നേരിടാൻ യൂറോപ്യൻ രാജ്യങ്ങൾ വ്യക്തമായ അതിരുകൾ നിശ്ചയിക്കണമെന്നും പ്രതിരോധ മേഖല ശക്തിപ്പെടുത്തണമെന്നും മെർസ് ആവശ്യപ്പെട്ടു. യുക്രെയ്‌നെ പിന്തുണയ്ക്കുന്നത് യൂറോപ്പിന്റെ സ്വന്തം സുരക്ഷ സംരക്ഷിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യൻ ആക്രമണത്തെ തുടർന്ന് യുക്രെയ്‌നിലെ അഞ്ച് മേഖലകളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ട സാഹചര്യത്തിലാണ് മെർസിന്റെ പ്രസ്താവന.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ ഇനി മൂന്ന് പരീക്ഷകൾ; ഡിസംബർ 1 മുതൽ പുതിയ നിയമം

ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ ഇനി മൂന്ന് പരീക്ഷകൾ; ഡിസംബർ 1 മുതൽ പുതിയ നിയമം

1 മണിക്കൂർ മുൻപ്
മലയാളികൾ കർണാടകയുടെ സംസ്കാരം നശിപ്പിക്കുന്നു; ഗുണ്ടൽപേട്ടിന്റെ പകുതിയും കൈയേറിയെന്ന് ബിജെപി നേതാവ് പ്രതാപ് സിംഹ

മലയാളികൾ കർണാടകയുടെ സംസ്കാരം നശിപ്പിക്കുന്നു; ഗുണ്ടൽപേട്ടിന്റെ പകുതിയും കൈയേറിയെന്ന് ബിജെപി നേതാവ് പ്രതാപ് സിംഹ

1 മണിക്കൂർ മുൻപ്
ടൈറ്റാനിയം അഴിമതിക്കേസ് അവസാനിപ്പിച്ച് ഹൈക്കോടതി; രമേശ് ചെന്നിത്തലയ്ക്ക് ആശ്വാസം

ടൈറ്റാനിയം അഴിമതിക്കേസ് അവസാനിപ്പിച്ച് ഹൈക്കോടതി; രമേശ് ചെന്നിത്തലയ്ക്ക് ആശ്വാസം

1 മണിക്കൂർ മുൻപ്
പുനെ കോടതിക്ക് പുറത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന് അക്രമികൾ; കൈ വെട്ടിമാറ്റിയ ശേഷം വെടിവെപ്പ്

പുനെ കോടതിക്ക് പുറത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന് അക്രമികൾ; കൈ വെട്ടിമാറ്റിയ ശേഷം വെടിവെപ്പ്

1 മണിക്കൂർ മുൻപ്
ഷവർമ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 17 കുട്ടികളടക്കം 53 പേർ ആശുപത്രിയിൽ

ഷവർമ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 17 കുട്ടികളടക്കം 53 പേർ ആശുപത്രിയിൽ

3 മണിക്കൂർ മുൻപ്
രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശം അംഗീകരിക്കാവുന്നതല്ല; ഷാഫി പറമ്പിലിന് പിന്തുണയുമായി ഒ.ജെ ജനീഷും കെ.എം അഭിജിത്തും സന്ദീപ് വാര്യരും

രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശം അംഗീകരിക്കാവുന്നതല്ല; ഷാഫി പറമ്പിലിന് പിന്തുണയുമായി ഒ.ജെ ജനീഷും കെ.എം അഭിജിത്തും സന്ദീപ് വാര്യരും

3 മണിക്കൂർ മുൻപ്