Thursday, 26 November 2026 About Us · Contact Us

കോൺഗ്രസിലെ ആഭ്യന്തര തർക്കം; ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്‌സ് ബോർഡുകൾ

Kannur - കോൺഗ്രസിലെ ആഭ്യന്തര തർക്കം; ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്‌സ് ബോർഡുകൾ

കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ വടകര എംപി ഷാഫി പറമ്പിലിന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂരിൽ ഫ്ലക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ഷാഫി പറമ്പിലിനെ അനുകൂലിച്ചുള്ള സന്ദേശങ്ങളാണ് ഫ്ലക്‌സ് ബോർഡുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ബലാത്സംഗ കേസില്‍ പാര്‍ട്ടി പുറത്താക്കിയ മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയിലും ഭരണത്തിലും കൂടെ കൊണ്ടു നടക്കുന്നതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച രാജ് മോഹന്‍ ഉണ്ണിത്താന്‍ ഗുരുവും ശിഷ്യനും എന്ന പ്രയോഗത്തിലൂടെ ഷാഫിയെ വിശേഷിപ്പിച്ച പശ്ചാത്തലത്തിലാണ് ഷാഫിയെ പിന്തുണക്കുന്ന വിഭാഗം ഫ്‌ളക്‌സ് ബോര്‍ഡുമായി രംഗത്തിറങ്ങിയത്.

ഫ്ലക്‌സ് ബോർഡുകളിൽ ‘കുപ്രചാരണങ്ങൾക്കും കുടിലതന്ത്രങ്ങൾക്കും തകർക്കാനാവില്ല ഈ ജനകീയ മുഖത്തെ’ എന്ന വാചകമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കോൺഗ്രസിലെ കെപിസിസി പദവിയെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെയാണ് ഫ്ലക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലുമായുള്ള ബന്ധത്തെക്കുറിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ പരാമർശങ്ങളും പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്.

അതേസമയം, തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഷാഫി പറമ്പിൽ–രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടുകെട്ടാണെന്ന ആരോപണത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ ഉറച്ചുനിൽക്കുകയാണ്. ഷാഫിയെ പിന്തുണച്ച് നേരത്തെയും ഒരു വിഭാഗം യുവ എംഎൽഎമാർ രംഗത്തെത്തിയിരുന്നു.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഫോണിന്റെ പാസ്കോഡ് നൽകണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹൈക്കോടതിയിൽ സർക്കാർ

ഫോണിന്റെ പാസ്കോഡ് നൽകണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹൈക്കോടതിയിൽ സർക്കാർ

13 മണിക്കൂർ മുൻപ്
ഇന്ത്യയിലെ നിയമങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്; കോൺഗ്രസുമായുള്ള ചർച്ചയിൽ നിലപാട് വ്യക്തമാക്കി മെറ്റ

ഇന്ത്യയിലെ നിയമങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്; കോൺഗ്രസുമായുള്ള ചർച്ചയിൽ നിലപാട് വ്യക്തമാക്കി മെറ്റ

13 മണിക്കൂർ മുൻപ്
അൽകി കുൽഫിയിൽ ചത്ത പാറ്റ; ഒമ്പതുവയസുകാരൻ ആശുപത്രിയിൽ

അൽകി കുൽഫിയിൽ ചത്ത പാറ്റ; ഒമ്പതുവയസുകാരൻ ആശുപത്രിയിൽ

14 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതിയുടെ ആശ്വാസം; അനധികൃത സ്വത്ത് ആരോപണത്തിൽ സിബിഐ, ഇഡി പരിശോധനയ്ക്ക് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതിയുടെ ആശ്വാസം; അനധികൃത സ്വത്ത് ആരോപണത്തിൽ സിബിഐ, ഇഡി പരിശോധനയ്ക്ക് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

17 മണിക്കൂർ മുൻപ്
തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ പ്രമുഖ വ്യക്തിയെന്ന് ആരോപണം; കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ

തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ പ്രമുഖ വ്യക്തിയെന്ന് ആരോപണം; കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ

18 മണിക്കൂർ മുൻപ്
യഥാർഥ മുഖം തിരിച്ചറിയാനാണ് പ്രയാസം; പ്ലീസ് ഓപ്പൺ ദി ഡയറി ഡാഡി: ഷാഫി പറമ്പിലിനെതിരെ വീണ്ടും അമൽ ഉണ്ണിത്താൻ

യഥാർഥ മുഖം തിരിച്ചറിയാനാണ് പ്രയാസം; പ്ലീസ് ഓപ്പൺ ദി ഡയറി ഡാഡി: ഷാഫി പറമ്പിലിനെതിരെ വീണ്ടും അമൽ ഉണ്ണിത്താൻ

18 മണിക്കൂർ മുൻപ്