സുപ്രീംകോടതി വിശേഷാധികാരമുള്ളവരുടെ കോടതിയിൽ നിന്ന് ജനങ്ങളുടെ കോടതിയായി മാറി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
ന്യൂഡൽഹി: സുപ്രീംകോടതി വിശേഷാധികാരമുള്ള ഏതാനും ആളുകൾക്ക് മാത്രം പ്രാപ്യമായിരുന്ന കോടതിയിൽ നിന്ന് ജനങ്ങളുടെ കോടതിയായി മാറിയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് സുപ്രീംകോടതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കാലത്ത് സുപ്രീംകോടതി സാധാരണക്കാർക്ക് എളുപ്പത്തിൽ സമീപിക്കാൻ കഴിയാത്ത സ്ഥാപനമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രമുഖർക്ക് മുൻഗണന ലഭിക്കുന്നതായും അടിയന്തരമായി നീതി ആവശ്യമായിരുന്ന സാധാരണക്കാർക്ക് കോടതിയെ സമീപിക്കാൻ പ്രയാസമുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ ആ കാലഘട്ടം അവസാനിച്ചിരിക്കുകയാണ്. ചെറിയ പട്ടണങ്ങളിൽ നിന്നുള്ള അഭിഭാഷകരും പ്രമുഖ അഭിഭാഷകരും ഒരേ നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും വിധേയരായാണ് കോടതിയിൽ എത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പുതിയ കേസുകൾ സ്വമേധയാ ലിസ്റ്റ് ചെയ്യുന്ന സംവിധാനം, വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതും അടിയന്തര ഇടക്കാല ആശ്വാസം ആവശ്യമായതുമായ കേസുകൾ രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ ബെഞ്ചിന് മുന്നിലെത്തിക്കുന്ന നടപടി തുടങ്ങിയ പരിഷ്കാരങ്ങളും അദ്ദേഹം വിശദീകരിച്ചു.
ഭിന്നശേഷിക്കാർ, ആസിഡ് ആക്രമണത്തെ അതിജീവിച്ചവർ, 80 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾ, നിയമസഹായം തേടിയെത്തുന്നവർ എന്നിവരുടെ കേസുകൾക്ക് മുൻഗണന നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ കോൺഫറൻസിങ്, ഭരണഘടനാ ബെഞ്ച് നടപടികളുടെ തത്സമയ സംപ്രേഷണം, എഐ അധിഷ്ഠിത പരിഭാഷാ സംവിധാനം തുടങ്ങിയ സാങ്കേതികവിദ്യകൾ നീതിന്യായ വ്യവസ്ഥയെ കൂടുതൽ ജനകീയമാക്കാൻ സഹായിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
നീതിയിലേക്കുള്ള പ്രവേശനം ഒരാളുടെ പദവിയോ സ്വാധീനമോ അടിസ്ഥാനമാക്കിയാകരുത്. എല്ലാവർക്കും തുല്യമായി നീതി ലഭ്യമാക്കുകയെന്ന ദൗത്യം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പരിശോധനയെ എതിർക്കുന്നില്ല, വ്യാപാരം തടസപ്പെടുത്തരുത്; പൊലീസ്-എക്സൈസ് നടപടിക്കെതിരെ മെഡിക്കൽ ഷോപ്പുടമകൾ

എറണാകുളത്ത് വയോധികയെ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു; കുടിവെള്ളം ചോദിച്ചെത്തിയ സംഘം കവർച്ച നടത്തിയത്

ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കും: അമിത് ഷാ

പരസ്യ പ്രസ്താവനകൾ വേണ്ട; കർശന നിർദേശവുമായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് ഓർമശക്തിയെയും ചിന്താശേഷിയെയും ബാധിക്കുമെന്ന് പഠനം
