Friday, 27 November 2026 About Us · Contact Us

യുക്രൈനിൽ വൻ ആക്രമണത്തിന് റഷ്യയുടെ നീക്കം; തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലെന്ന് സെലൻസ്കി

Volodymyr Zelensky - യുക്രൈനിൽ വൻ ആക്രമണത്തിന് റഷ്യയുടെ നീക്കം; തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലെന്ന് സെലൻസ്കി

യുക്രൈനിൽ വീണ്ടും വൻതോതിലുള്ള ആക്രമണം നടത്താനുള്ള തയ്യാറെടുപ്പുകൾ റഷ്യ അവസാനഘട്ടത്തിലെത്തിച്ചതായി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരങ്ങൾ ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യുക്രൈനിലെ ഊർജമേഖലാ കേന്ദ്രങ്ങൾ, ഗതാഗത-വിതരണ ശൃംഖലകൾ, നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും അവശ്യസേവന സംവിധാനങ്ങൾ എന്നിവ ആക്രമണത്തിന്റെ ലക്ഷ്യമായേക്കുമെന്ന് സെലൻസ്കി മുന്നറിയിപ്പ് നൽകി.

വൈദ്യുതി സബ്‌സ്റ്റേഷനുകൾ, വൈദ്യുതി ലൈനുകൾ, വിതരണ ശൃംഖലകൾ എന്നിവയ്ക്ക് നേരെ റഷ്യയുടെ ആക്രമണം തുടരുകയാണ്. ഡ്നിപ്രോ, പാവ്‌ലോഹ്രാദ് മേഖലകളിൽ സ്ഥിതി കൂടുതൽ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വരാനിരിക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് യുക്രൈൻ. അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് കൂടുതൽ പ്രതിരോധ സഹായം ലഭ്യമാക്കുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.

പാട്രിയറ്റ്, നാസാംസ് വ്യോമപ്രതിരോധ സംവിധാനങ്ങൾക്കുള്ള ഇന്റർസെപ്റ്റർ മിസൈലുകൾ ലഭ്യമാക്കുന്നതിനാണ് മുൻഗണനയെന്നും സെലൻസ്കി വ്യക്തമാക്കി.

ബാലിസ്റ്റിക് മിസൈൽ നിർമാണവുമായി ബന്ധപ്പെട്ട റഷ്യൻ കമ്പനികൾക്കും വ്യക്തികൾക്കുമെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താനും യുക്രൈൻ പദ്ധതിയിടുന്നുണ്ട്.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പരിശോധനയെ എതിർക്കുന്നില്ല, വ്യാപാരം തടസപ്പെടുത്തരുത്; പൊലീസ്-എക്സൈസ് നടപടിക്കെതിരെ മെഡിക്കൽ ഷോപ്പുടമകൾ

പരിശോധനയെ എതിർക്കുന്നില്ല, വ്യാപാരം തടസപ്പെടുത്തരുത്; പൊലീസ്-എക്സൈസ് നടപടിക്കെതിരെ മെഡിക്കൽ ഷോപ്പുടമകൾ

2 മണിക്കൂർ മുൻപ്
യുഎസിൽ ശക്തമായ കൊടുങ്കാറ്റ്; യാത്രകൾ തടസ്സപ്പെട്ടു: താങ്ക്സ്ഗിവിങ് പരേഡുകൾ റദ്ദാക്കി

യുഎസിൽ ശക്തമായ കൊടുങ്കാറ്റ്; യാത്രകൾ തടസ്സപ്പെട്ടു: താങ്ക്സ്ഗിവിങ് പരേഡുകൾ റദ്ദാക്കി

2 മണിക്കൂർ മുൻപ്
കൊലവിളി പ്രസംഗം; ടി.ഐ. മധുസൂദനനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു

കൊലവിളി പ്രസംഗം; ടി.ഐ. മധുസൂദനനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു

2 മണിക്കൂർ മുൻപ്
‘ഒന്നും കാണുന്നില്ല, കേൾക്കുന്നില്ല’; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി രാജ്മോഹൻ ഉണ്ണിത്താൻ

‘ഒന്നും കാണുന്നില്ല, കേൾക്കുന്നില്ല’; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി രാജ്മോഹൻ ഉണ്ണിത്താൻ

13 മണിക്കൂർ മുൻപ്
ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കും: അമിത് ഷാ

ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കും: അമിത് ഷാ

13 മണിക്കൂർ മുൻപ്
പരസ്യ പ്രസ്താവനകൾ വേണ്ട; കർശന നിർദേശവുമായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്

പരസ്യ പ്രസ്താവനകൾ വേണ്ട; കർശന നിർദേശവുമായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്

13 മണിക്കൂർ മുൻപ്
⭐ Google-ൽ Metro Journal-നെ Preferred source ആക്കൂ