മണ്ഡല പുനർനിർണയത്തിൽ വിട്ടുവീഴ്ചയില്ല; ലോക്‌സഭയിലെ സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം 25 വർഷത്തേക്ക് മരവിപ്പിക്കണമെന്ന് എം.കെ. സ്റ്റാലിൻ
ചെന്നൈ: മണ്ഡല പുനർനിർണയ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആവർത്തിച്ച് ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. ലോക്‌സഭയിലെ തമിഴ്‌നാടിന്റെ നിലവിലെ സീറ്റ് വിഹിതം കുറയ്ക്കാൻ അനുവദിക്കില്ലെന്നും സംസ്ഥാനങ്ങൾ തമ്മിലുള്ള ലോക്‌സഭാ പ്രാതിനിധ്യത്തിന്റെ അനുപാതം അടുത്ത 25 വർഷത്തേക്ക് കൂടി മാറ്റമില്ലാതെ തുടരണമെന്നുമാണ് സ്റ്റാലിന്റെ ആവശ്യം.
ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചാലും നിലവിലുള്ള 7.18 ശതമാനം സീറ്റ് വിഹിതം തമിഴ്‌നാടിന് ഉറപ്പാക്കണമെന്നാണ് സ്റ്റാലിന്റെ ഒന്നാമത്തെ ആവശ്യം. 1971ലെ സെൻസസ് അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾക്കിടയിൽ നിശ്ചയിച്ചിട്ടുള്ള ലോക്‌സഭാ പ്രാതിനിധ്യത്തിന്റെ അനുപാതം അടുത്ത 25 വർഷത്തേക്ക് കൂടി മരവിപ്പിക്കണമെന്നതാണ് രണ്ടാമത്തെ ആവശ്യം.
ഈ രണ്ട് ആവശ്യങ്ങളിലും ഡിഎംകെ ഉറച്ചുനിൽക്കുകയാണെന്നും നിലപാടിൽ മാറ്റമില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. മാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ പാർട്ടിയുടെ നിലപാടിനെ ബാധിക്കില്ലെന്നും തമിഴ്‌നാടിന്റെ താൽപര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടപ്പാക്കിയാൽ ജനസംഖ്യാ നിയന്ത്രണത്തിൽ മുന്നിലെത്തിയ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ലോക്‌സഭാ പ്രാതിനിധ്യം ആനുപാതികമായി കുറയുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
നവംബർ 30 മുതൽ ഡിസംബർ 3 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരാനിരിക്കെയാണ് സ്റ്റാലിന്റെ നിർണായക പ്രഖ്യാപനം. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകൾ വീണ്ടും പരിഗണിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഡിഎംകെ നിലപാട് കടുപ്പിച്ചിരിക്കുന്നത്.
GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വല്ലാർപാടം സമരം: രണ്ടായിരത്തോളം കണ്ടെയ്നറുകൾ കെട്ടിക്കിടന്നു; ഇറക്കുമതിക്കാർക്ക് 15 കോടിയിലേറെ രൂപയുടെ നഷ്ടം

എൽഡിഎഫ് ഭരണകാലത്ത് മൂന്നേകാൽ ലക്ഷം പേർക്ക് പി.എസ്.സി വഴി നിയമനം നൽകി; ട്രംപല്ല കേരളം ഭരിക്കുന്നത്: സതീശൻ ട്രംപിന് പഠിക്കുകയാണെന്ന് കെ.എൻ. ബാലഗോപാൽ

വനിതാ സംവരണ ബിൽ: ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം 2051 വരെ മരവിപ്പിക്കും

മയക്കി പിടികൂടി കോളറുമിട്ട് ‘ചക്കക്കൊമ്പന്മാർ വരുന്നുണ്ട് ഓടിക്കോ’ എന്ന് പറയുന്നതല്ല നീതി; വിമർശനവുമായി മീനാക്ഷി അനൂപ്

ജമ്മു കശ്മീരിന്റെ എല്ലാ മേഖലകളിലും സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും എത്തണം: ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ
