Friday, 27 November 2026 About Us · Contact Us

യുഎസ് വ്യോമസേനയുടെ ക്ലൗഡ് പ്ലാറ്റ്‌ഫോമിൽ ഹാക്കർമാരുടെ കടന്നുകയറ്റം; സൈനിക പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു

USA - യുഎസ് വ്യോമസേനയുടെ ക്ലൗഡ് പ്ലാറ്റ്‌ഫോമിൽ ഹാക്കർമാരുടെ കടന്നുകയറ്റം; സൈനിക പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു

യുഎസ് വ്യോമസേനയുടെ സുപ്രധാന ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്‌ഫോമായ ക്ലൗഡ് വൺ (Cloud One) ഹാക്കർമാർ കൈയേറിയതായി റിപ്പോർട്ട്. സൈനിക നീക്കങ്ങൾ, ഉദ്യോഗസ്ഥരുടെ വിവരങ്ങൾ, സൈനിക ലോജിസ്റ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ചോർന്നിരിക്കാമെന്ന ആശങ്ക ശക്തമാണ്.

കഴിഞ്ഞ ഒരു മാസത്തിനിടെ സിസ്റ്റം നവീകരണ പ്രവർത്തനങ്ങൾക്കിടെയാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയതെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തെ തുടർന്ന് പ്ലാറ്റ്‌ഫോമിലെ വിവിധ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. ക്ലൗഡ് വണ്ണിലേക്ക് കൂടുതൽ ആപ്ലിക്കേഷനുകൾ മാറ്റുന്നതിനുള്ള നടപടികളും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

സംഭവത്തിൽ അമേരിക്കൻ സൈന്യത്തിന്റെ സൈബർ വിഭാഗമായ യുഎസ് സൈബർ കമാൻഡിനെ അന്വേഷണത്തിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. ചില ഉപയോക്താക്കളുടെ അഡ്മിനിസ്ട്രേറ്റർ അധികാരങ്ങൾ പിൻവലിച്ചതായും റിപ്പോർട്ടുകളുണ്ട്.

2017ൽ ആരംഭിച്ച ക്ലൗഡ് വൺ, മൈക്രോസോഫ്റ്റ്, ആമസോൺ, ഒറാക്കിൾ, ആൽഫബെറ്റ് എന്നീ കമ്പനികളുടെ ക്ലൗഡ് സേവനങ്ങൾ സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. സൈനിക ഉദ്യോഗസ്ഥരുടെ വിവരങ്ങൾ, ശമ്പളം, വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ, ലോജിസ്റ്റിക്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി ആപ്ലിക്കേഷനുകൾ ഇതിന്റെ ഭാഗമാണ്.

ഹാക്കർമാർ ആരാണെന്നോ എത്രത്തോളം സംവിധാനങ്ങളിൽ കടന്നുകയറിയെന്നോ വ്യക്തമായിട്ടില്ല. വിവരങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും സ്ഥിരീകരണമില്ല. അമേരിക്കൻ വ്യോമസേന സംഭവത്തെക്കുറിച്ച് പ്രത്യേക പ്രതികരണം നടത്തിയിട്ടില്ല. സൈനിക സംവിധാനങ്ങളുടെയും വിവരങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ തുടർച്ചയായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് സേനയുടെ വിശദീകരണം.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

രാജ്യം ഭയപ്പെട്ടത് സംഭവിക്കാൻ പോകുന്നു; തെരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള നീക്കം: മണ്ഡല പുനർനിർണയ ബില്ലിനെതിരെ ജോൺ ബ്രിട്ടാസ്

രാജ്യം ഭയപ്പെട്ടത് സംഭവിക്കാൻ പോകുന്നു; തെരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള നീക്കം: മണ്ഡല പുനർനിർണയ ബില്ലിനെതിരെ ജോൺ ബ്രിട്ടാസ്

1 മണിക്കൂർ മുൻപ്
മമതയ്ക്ക് ആശ്വാസം, വിമതർക്ക് തിരിച്ചടി; ഋതബ്രത ബാനർജിയുടെ പ്രതിപക്ഷ നേതൃപദവി റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

മമതയ്ക്ക് ആശ്വാസം, വിമതർക്ക് തിരിച്ചടി; ഋതബ്രത ബാനർജിയുടെ പ്രതിപക്ഷ നേതൃപദവി റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

1 മണിക്കൂർ മുൻപ്
പാലക്കാട് ജ്വല്ലറിയിൽ തോക്കുചൂണ്ടി വൻ കവർച്ച; സ്വർണവുമായി മൂന്ന് യുവാക്കൾ കടന്നുകളഞ്ഞു

പാലക്കാട് ജ്വല്ലറിയിൽ തോക്കുചൂണ്ടി വൻ കവർച്ച; സ്വർണവുമായി മൂന്ന് യുവാക്കൾ കടന്നുകളഞ്ഞു

2 മണിക്കൂർ മുൻപ്
രണ്ടാം റൗണ്ട് മയക്കുവെടിയേറ്റു;  ആനയിറങ്കൽ ഡാമിലേക്ക് നീങ്ങി ചക്കക്കൊമ്പൻ: ദൗത്യം വീണ്ടും പ്രതിസന്ധിയിൽ

രണ്ടാം റൗണ്ട് മയക്കുവെടിയേറ്റു; ആനയിറങ്കൽ ഡാമിലേക്ക് നീങ്ങി ചക്കക്കൊമ്പൻ: ദൗത്യം വീണ്ടും പ്രതിസന്ധിയിൽ

2 മണിക്കൂർ മുൻപ്
വനിതാ സംവരണ ബിൽ: ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം 2051 വരെ മരവിപ്പിക്കും

വനിതാ സംവരണ ബിൽ: ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം 2051 വരെ മരവിപ്പിക്കും

2 മണിക്കൂർ മുൻപ്
മയക്കി പിടികൂടി കോളറുമിട്ട് ‘ചക്കക്കൊമ്പന്മാർ വരുന്നുണ്ട് ഓടിക്കോ’ എന്ന് പറയുന്നതല്ല നീതി; വിമർശനവുമായി മീനാക്ഷി അനൂപ്

മയക്കി പിടികൂടി കോളറുമിട്ട് ‘ചക്കക്കൊമ്പന്മാർ വരുന്നുണ്ട് ഓടിക്കോ’ എന്ന് പറയുന്നതല്ല നീതി; വിമർശനവുമായി മീനാക്ഷി അനൂപ്

3 മണിക്കൂർ മുൻപ്
⭐ Google-ൽ Metro Journal-നെ Preferred source ആക്കൂ