Friday, 27 November 2026 About Us · Contact Us

രാജ്യം ഭയപ്പെട്ടത് സംഭവിക്കാൻ പോകുന്നു; തെരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള നീക്കം: മണ്ഡല പുനർനിർണയ ബില്ലിനെതിരെ ജോൺ ബ്രിട്ടാസ്

Pakistan And China Are No Longer The Enemies Of The Central - ബ്രിട്ടാസ്
പാകിസ്താനും ചൈനയുമൊന്നുമല്ല ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ശത്രുക്കൾ; പ്രതിഷേധിക്കുന്ന കുട്ടികളാണെന്ന് ജോൺ ബ്രിട്ടാസ് എംപി

രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള നീക്കവുമായാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. രാജ്യം ഭയപ്പെട്ടത് സംഭവിക്കാന്‍ പോവുകയാണ്. വനിതാ സംവരണത്തിന്റെ പേരില്‍ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള മണ്ഡല പുനര്‍നിര്‍ണ്ണയ ബില്‍ പാസ്സാക്കാന്‍ വേണ്ടി നവംബര്‍ 30ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരാന്‍ പോവുകയാണ് -ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂന്നില്‍ രണ്ട് ഭൂരിപക്ഷം സംഘടിപ്പിക്കാന്‍ വേണ്ടി അവിശുദ്ധമായ ഒരുപാട് മാര്‍ഗ്ഗങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരുന്നതെന്ന് എംപി ചൂണ്ടിക്കാട്ടി. എല്ലാറ്റിനും കാര്‍മ്മികത്വം വഹിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്. ഇപ്പോഴത്തെ രൂപത്തില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ അടുത്ത തവണ തോല്‍ക്കുമെന്ന് ബിജെപിക്ക് അറിയാം. അതുകൊണ്ട് ഭരണകക്ഷിക്ക് മുന്‍തൂക്കമുള്ള ഇടങ്ങളില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ വേണ്ടിയുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഈ മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലിലൂടെ അവര്‍ ലക്ഷ്യമിടുന്നത്. ഇത് നടപ്പിലായാല്‍ ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരിക്കും. ആരൊക്കെ ബിജെപിയുടെ മാനിപുലേഷനും കുതന്ത്രങ്ങള്‍ക്കും വിധേയമായാലും ഇടതുപക്ഷ പാര്‍ട്ടികള്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കും.

പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം സംഘടിപ്പിക്കാന്‍ വേണ്ടി അവിശുദ്ധമായിട്ടുള്ള ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ ഈ സര്‍ക്കാര്‍ അവലംബിച്ചു കൊണ്ടിരിക്കുകയായിരുന്നു. നമ്മുടെ വ്യവസായിക ബിസിനസ് മേഖലയിലൊക്കെ പരിചിതമായിട്ടുള്ള ചില പദാവലികള്‍ ഉണ്ട്. അമാല്‍ഗമേഷന്‍, മേര്‍ജര്‍, അക്വിസിഷന്‍, ബൈ ഔട്ട്. ഇതൊക്കെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നു. എത്രയോ രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്തി മേര്‍ജ് ചെയ്തു. ആം ആദ്മി പാര്‍ട്ടി, എന്‍സിപി, ശിവസേന, അവസാനം തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രധാനപക്ഷത്തെ പിളര്‍ത്തിയെടുത്തിട്ട് ആരും കേള്‍ക്കാത്ത എന്‍സിപിഐ എന്ന് പറഞ്ഞ ഒരു പാര്‍ട്ടിയില്‍ ഇവര്‍ ലയിപ്പിച്ചു. എല്ലാം അമിത് ഷായാണ് പിന്നില്‍ കളിച്ചത്.

ആനുപാതിക വര്‍ധന എന്ന് പറയുമ്പോള്‍ നമ്മള്‍ പെട്ടെന്ന് വിചാരിക്കും 20, 30 ആവുമല്ലോ എന്ന്. അതല്ലെങ്കില്‍ യുപിയുടെ 80, 120 ആവുമല്ലോ എന്ന്. അപ്പോള്‍ ആനുപാതികമല്ലേ, നമുക്ക് നഷ്ടമില്ലല്ലോ എന്ന് വിചാരിക്കും. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രൊപോര്‍ഷന്‍ ആനുപാതികമല്ല, അബ്‌സല്യൂട്ട് നമ്പര്‍ ആണ് പ്രധാനം. ഒരാളുടെ ഭൂരിപക്ഷം ഉണ്ടെങ്കില്‍ അതാണ് ഭൂരിപക്ഷം. അപ്പോള്‍ മൂന്നോ നാലോ അഞ്ചോ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വിചാരിച്ചു കഴിഞ്ഞാല്‍ ആര് ഇന്ത്യ ഭരിക്കണമെന്ന് തീരുമാനിക്കാന്‍ കഴിയുന്ന ഒരു സാഹചര്യം സംജാതമാകും. അതുകൊണ്ടാണ് നമ്മളൊക്കെ ഈ മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലിനെ എതിര്‍ത്തത്. പക്ഷേ ഇവര്‍ മണ്ഡല പുനര്‍നിര്‍ണ്ണയത്തെ വനിതാ സംവരണവുമായിട്ട് കൂട്ടിയിണക്കി.

പ്രതിപക്ഷം കൃത്യമായി പറഞ്ഞ ഒരു കാര്യമുണ്ട്. ഇപ്പോഴുള്ള ലോക്‌സഭയുടെ 543 സീറ്റ് വെച്ചിട്ട് വനിതാ സംവരണം നടപ്പിലാക്കണം. അവര്‍ക്ക് അത് പറ്റില്ല. കാരണം, ഇപ്പോഴത്തെ രൂപത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഇവര്‍ തോല്‍ക്കുമെന്നറിയാം. അതുകൊണ്ട് ഇവര്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ എംപിമാരെ സൃഷ്ടിച്ചെടുക്കാനുള്ള ഒരു ബോധപൂര്‍വ്വമായ ശ്രമമാണ് ഈ മണ്ഡല പുനര്‍നിര്‍ണ്ണയത്തിലൂടെ സാധ്യമാക്കാന്‍ ശ്രമിക്കുന്നത്. എന്തായാലും ഇത് നടപ്പിലായി കഴിഞ്ഞാല്‍ അത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി അവസാനിക്കും. ഇനി പാര്‍ലമെന്ററി ഡെമോക്രസി എന്നൊക്കെ പറഞ്ഞിട്ട് നമുക്ക് മേനി നടിക്കാന്‍ പറ്റില്ല -ജോണ്‍ ബ്രിട്ടാസ് സമൂഹമാധ്യമ ലൈവ് വീഡിയോയില്‍ പറഞ്ഞു.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മുംബൈ ഇന്ത്യൻസിനെ ഇനി രോഹിത് ശർമ നയിക്കും; ഐപിഎൽ 2027ൽ വീണ്ടും നായകസ്ഥാനത്ത്

മുംബൈ ഇന്ത്യൻസിനെ ഇനി രോഹിത് ശർമ നയിക്കും; ഐപിഎൽ 2027ൽ വീണ്ടും നായകസ്ഥാനത്ത്

1 മണിക്കൂർ മുൻപ്
മമതയ്ക്ക് ആശ്വാസം, വിമതർക്ക് തിരിച്ചടി; ഋതബ്രത ബാനർജിയുടെ പ്രതിപക്ഷ നേതൃപദവി റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

മമതയ്ക്ക് ആശ്വാസം, വിമതർക്ക് തിരിച്ചടി; ഋതബ്രത ബാനർജിയുടെ പ്രതിപക്ഷ നേതൃപദവി റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

1 മണിക്കൂർ മുൻപ്
പാലക്കാട് ജ്വല്ലറിയിൽ തോക്കുചൂണ്ടി വൻ കവർച്ച; സ്വർണവുമായി മൂന്ന് യുവാക്കൾ കടന്നുകളഞ്ഞു

പാലക്കാട് ജ്വല്ലറിയിൽ തോക്കുചൂണ്ടി വൻ കവർച്ച; സ്വർണവുമായി മൂന്ന് യുവാക്കൾ കടന്നുകളഞ്ഞു

2 മണിക്കൂർ മുൻപ്
രണ്ടാം റൗണ്ട് മയക്കുവെടിയേറ്റു;  ആനയിറങ്കൽ ഡാമിലേക്ക് നീങ്ങി ചക്കക്കൊമ്പൻ: ദൗത്യം വീണ്ടും പ്രതിസന്ധിയിൽ

രണ്ടാം റൗണ്ട് മയക്കുവെടിയേറ്റു; ആനയിറങ്കൽ ഡാമിലേക്ക് നീങ്ങി ചക്കക്കൊമ്പൻ: ദൗത്യം വീണ്ടും പ്രതിസന്ധിയിൽ

2 മണിക്കൂർ മുൻപ്
വനിതാ സംവരണ ബിൽ: ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം 2051 വരെ മരവിപ്പിക്കും

വനിതാ സംവരണ ബിൽ: ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം 2051 വരെ മരവിപ്പിക്കും

2 മണിക്കൂർ മുൻപ്
താജ്മഹലിന്റെ ചരിത്രശേഷിപ്പ് ബ്രിട്ടനിൽ ലേലം ചെയ്യും; 210 വർഷം മുമ്പ് കൊണ്ടുപോയത് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥൻ

താജ്മഹലിന്റെ ചരിത്രശേഷിപ്പ് ബ്രിട്ടനിൽ ലേലം ചെയ്യും; 210 വർഷം മുമ്പ് കൊണ്ടുപോയത് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥൻ

2 മണിക്കൂർ മുൻപ്
⭐ Google-ൽ Metro Journal-നെ Preferred source ആക്കൂ