Saturday, 28 November 2026 About Us · Contact Us

‘നീ ബംഗ്ലാദേശിയാണ്’; കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി യുവാവ്; ഒടുവിൽ സർട്ടിഫിക്കറ്റ് ലഭിച്ചു

ജനന സറ്റിഫിക്കേറ്റ് - ‘നീ ബംഗ്ലാദേശിയാണ്’; കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി യുവാവ്; ഒടുവിൽ സർട്ടിഫിക്കറ്റ് ലഭിച്ചു

പൗരത്വവും നിയമപരമായ വ്യക്തിത്വവും ചോദ്യം ചെയ്യപ്പെട്ട മൂന്ന് ദിവസത്തെ ഓഫിസ് കയറിയിറങ്ങലുകൾക്കും സാമ്പത്തിക-മാനസിക ആഘാതങ്ങൾക്കും ഒടുവിൽ രണ്ടര മാസം പ്രായമായ മകൾക്ക് ജനന സർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ആശ്വാസത്തിലാണ് പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ ഖതമാരി ഗ്രാമവാസിയായ അബ്ദുൽ ഹബീബ്. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയിൽ (എസ്ഐആർ) തന്റെ പേര് ഒഴിവാക്കപ്പെട്ടു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അധികൃതർ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചത്.

ഞാൻ അപമാനിക്കപ്പെട്ടു, എനിക്ക് ലജ്ജ തോന്നി. ഞാൻ ഒരു ഇന്ത്യൻ പൗരനാണ്. എന്റെ മാതാപിതാക്കൾ ഇന്ത്യക്കാരാണ്, എന്റെ മക്കളും അങ്ങനെത്തന്നെ’- 25 കാരനായ ഹബീബ് വേദനയോടെ പറഞ്ഞു.

സെപ്റ്റംബർ ഒമ്പതിന് ദിൻഹാട്ട സബ്-ഡിവിഷണൽ ആശുപത്രിയിലാണ് ഹബീബിന്റെ മകൾ ജനിച്ചത്. ആശുപത്രിയിലെ ഡിസ്ചാർജ് നടപടികളും കുഞ്ഞിന്റെ വാക്സിനേഷനും പൂർത്തിയാക്കിയ ശേഷം ജനന സർട്ടിഫിക്കറ്റിനായി ആശുപത്രിയിലെ കൗണ്ടറിനെ സമീപിച്ചപ്പോഴാണ് പ്രാദേശിക അധികാരികളിൽ നിന്ന് താമസസ്ഥലം സംബന്ധിച്ച പരിശോധന നടത്തണമെന്ന് നിർദ്ദേശിക്കപ്പെട്ടത്.

തുടർന്ന് പ്രാദേശിക പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഈ വിഷയം ഇനി തങ്ങൾ കൈകാര്യം ചെയ്യുന്നില്ലെന്നും പ്രാദേശിക എംഎൽഎയുടെ ഓഫീസിലേക്ക് പോകണമെന്നുമാണ് ഹബീബിനോട് പറഞ്ഞത്. ദിൻഹാട്ട എംഎൽഎ അജോയ് റോയിയുടെ ഓഫിസിൽ എത്തിയപ്പോൾ, എസ്ഐആർ പ്രക്രിയയിൽ വോട്ടർ പട്ടികയിൽ നിന്ന് ഹബീബിന്റെ പേര് നീക്കം ചെയ്യപ്പെട്ടത് ചൂണ്ടിക്കാട്ടി അപേക്ഷ നിരസിക്കുകയായിരുന്നു. നിങ്ങൾ ഒരു ബംഗ്ലാദേശിയാണെന്നും പൗരത്വ ഭേദഗതി നിയമം (സിഎഎ) അല്ലെങ്കിൽ ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) വഴി അപേക്ഷിക്കണമെന്നും എംഎൽഎ ഓഫീസിലെ ഉദ്യോഗസ്ഥൻ പറഞ്ഞതായി ഹബീബ് ആരോപിക്കുന്നു.

എന്റെ പിതാവും പിതാമഹനും എല്ലാവരും ഇന്ത്യയിലാണ്. ഞാൻ മറ്റൊരു രാജ്യത്തു നിന്നുള്ളവനല്ല. ഞാൻ എന്തിനാണ് സിഎഎക്ക് അപേക്ഷിക്കേണ്ടത്? ഞാൻ ജനിച്ചതുമുതൽ ഇവിടെയാണ് താമസിക്കുന്നത്. എന്റെ മുത്തശ്ശനാണ് ഖതമാരിയിൽ ഞങ്ങളുടെ വീട് നിർമ്മിച്ചത്’- അദ്ദേഹം പറഞ്ഞു.

പിന്നീട് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസറെയും (ബിഡിഒ) ഗ്രാമപഞ്ചായത്ത് ഓഫിസറെയും സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന്റെ തലേദിവസമായ നവംബർ 26നും സർക്കാർ ഓഫിസുകൾക്ക് പുറത്ത് കാത്തുനിൽക്കുകയായിരുന്ന ഹബീബ്.

കുടുംബത്തിലെ മറ്റംഗങ്ങളെല്ലാം വോട്ടർ പട്ടികയിൽ തുടരുമ്പോൾ തന്റെ പേര് മാത്രമാണ് ഒഴിവാക്കപ്പെട്ടതെന്ന് ഹബീബ് ചൂണ്ടിക്കാട്ടി. മാതാപിതാക്കൾ, ഭാര്യ, മൂത്ത സഹോദരി, അനുജത്തിമാർ എന്നിവരുടെ പേരുകൾ വോട്ടർ പട്ടികയിലുണ്ട്. പേര് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ടെങ്കിലും നടപടികൾ നിലവിൽ തീർപ്പാക്കിയിട്ടില്ല.

ഇ-റിക്ഷ ഓടിച്ചാണ് ഹബീബ് ഉപജീവനം നടത്തുന്നത്. സർട്ടിഫിക്കറ്റിനായി ഓഫിസുകൾ കയറിയിറങ്ങിയ ഓരോ ദിവസവും വരുമാനം നിലച്ചു. മൂന്ന് ദിവസത്തെ അലച്ചിൽ കടക്കെണിയിലേക്കും ശാരീരികവും മാനസികവുമായ തളർച്ചയിലേക്കും നയിച്ചതായി അദ്ദേഹം പറഞ്ഞു.

അസുഖബാധിതനായ പിതാവ് ഉൾപ്പെടെയുള്ള കുടുംബത്തിന്റെ ചെലവുകൾ നോക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ടെന്നും കുഞ്ഞുങ്ങളുടെ പാൽ മുതൽ മാതാപിതാക്കളുടെ മരുന്നുകൾ വരെ വാങ്ങേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഓഫിസുകളിലേക്ക് യാത്ര ചെയ്യാൻ പോലും കടം വാങ്ങേണ്ടിവന്ന സാഹചര്യമാണുള്ളതെന്നും നിലവിൽ താൻ കടത്തിലാണെന്നും ഹബീബ് കൂട്ടിച്ചേർത്തു.

അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സിന്റെ (എപിസിആർ) പശ്ചിമ ബംഗാൾ ഘടകത്തിന്റെ കൂച്ച് ബെഹാർ ജില്ല ടീമിന്റെ നിരന്തര പരിശ്രമങ്ങൾക്കും മാധ്യമങ്ങളുടെ പിന്തുണക്കും ഒടുവിൽ നവംബർ 27നാണ് കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് അനുവദിച്ചത്.

നേരത്തെ തന്നെ ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെ എപിസിആർ എതിർത്തിരുന്നു. മാതാപിതാക്കളുടെ വോട്ടർ പട്ടികയിലെ നിലയുമായി ഒരു കുഞ്ഞിന്റെ നിയമപരമായ വ്യക്തിത്വത്തിനുള്ള അവകാശത്തെ ബന്ധിപ്പിക്കാനാവില്ലെന്നും ഇത് ഭരണപരമായ തടസ്സപ്പെടുത്തലാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വനിതാ സംവരണത്തിൽ ഉറച്ച നിലപാട്; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി പഴയ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വനിതാ സംവരണത്തിൽ ഉറച്ച നിലപാട്; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി പഴയ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

1 മണിക്കൂർ മുൻപ്
മക്ക പ്രതിരോധ സഖ്യം ശക്തിപ്പെടുത്തി സൗദി അറേബ്യയും പാകിസ്താനും തുർക്കിയും; സംയുക്ത പ്രതിരോധ സഹകരണം വിപുലീകരിക്കാൻ തീരുമാനം

മക്ക പ്രതിരോധ സഖ്യം ശക്തിപ്പെടുത്തി സൗദി അറേബ്യയും പാകിസ്താനും തുർക്കിയും; സംയുക്ത പ്രതിരോധ സഹകരണം വിപുലീകരിക്കാൻ തീരുമാനം

1 മണിക്കൂർ മുൻപ്
ഷാഫി പറമ്പിലിന്റെ പ്രതിച്ഛായ തകർക്കാൻ നീക്കം; രാജ്മോഹൻ ഉണ്ണിത്താനെതിരെ ഖർഗെയ്ക്ക് യൂത്ത് കോൺഗ്രസിന്റെ പരാതി

ഷാഫി പറമ്പിലിന്റെ പ്രതിച്ഛായ തകർക്കാൻ നീക്കം; രാജ്മോഹൻ ഉണ്ണിത്താനെതിരെ ഖർഗെയ്ക്ക് യൂത്ത് കോൺഗ്രസിന്റെ പരാതി

2 മണിക്കൂർ മുൻപ്
പുതുക്കിയ മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ രാഷ്ട്രപതിയുടെ അംഗീകാരം

പുതുക്കിയ മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ രാഷ്ട്രപതിയുടെ അംഗീകാരം

2 മണിക്കൂർ മുൻപ്
എഐ സൂപ്പർ പവറാകാൻ ഇസ്രായേൽ; ഡാറ്റാ സെന്ററുകളുടെ നിർമാണം വേഗത്തിലാക്കുന്നു

എഐ സൂപ്പർ പവറാകാൻ ഇസ്രായേൽ; ഡാറ്റാ സെന്ററുകളുടെ നിർമാണം വേഗത്തിലാക്കുന്നു

2 മണിക്കൂർ മുൻപ്
ട്രംപിന്റെ നയങ്ങളുടെ ഉപകരണമാകരുത്; ഇറാഖിന് മുന്നറിയിപ്പുമായി ഖമനേയിയുടെ ഉപദേഷ്ടാവ്

ട്രംപിന്റെ നയങ്ങളുടെ ഉപകരണമാകരുത്; ഇറാഖിന് മുന്നറിയിപ്പുമായി ഖമനേയിയുടെ ഉപദേഷ്ടാവ്

2 മണിക്കൂർ മുൻപ്
⭐ Google-ൽ Metro Journal-നെ Preferred source ആക്കൂ
🗞️ ഇന്നത്തെ പ്രധാന വാർത്തകൾ · 🌧️ മഴ സാധ്യത · 📢 അവധി · 📋 ഫലങ്ങൾ