ബിജെപിയിലേക്ക് മുഹമ്മദ് ഷമി? ദേശീയ അധ്യക്ഷൻ നിതിൻ നബിനെ കണ്ടുമുട്ടി; രാഷ്ട്രീയ പ്രവേശന ചർച്ചകൾ സജീവം
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി ന്യൂനപക്ഷ മോർച്ച ദേശീയ അധ്യക്ഷൻ കുൻവർ ബാസിത് അലിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച ഷമി, ബി.ജെ.പിയിലേക്ക് പോകുകയാണെന്ന അഭ്യൂഹവും ശക്തമായി. ക്രിക്കറ്റർ യുസ്‌വേന്ദ്ര ചഹൽ കഴിഞ്ഞദിവസം ബി.ജെ.പിയിൽ ചേർന്നിരുന്നു. ദേശീയ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ബി.ജെ.പിയിൽ പുരോഗമിക്കുന്നതിനിടെയാണ് ഷമിയുടെ കൂടിക്കാഴ്ച. പാർട്ടിയുടെ ദേശീയ അധ്യക്ഷനായി ചുമതലയേറ്റ നിതിൻ നബീൻ അടുത്തിടെ പ്രധാന സംഘടനാ പദവികളിൽ അഴിച്ചുപണി നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കുൻവർ ബാസിത് അലിയെ ന്യൂനപക്ഷ മോർച്ച ദേശീയ അധ്യക്ഷനായി നിയമിച്ചത്.
Indian cricketer Mohammed Shami meets with BJP National President Nitin Nabin. BJP Minority Morcha President Kunwar Basit Ali was also present during the meeting.
(Pic Source: BJP Minority Morcha) pic.twitter.com/dVfDsGBl1n
— ANI (@ANI) November 29, 2026
ബിജെപിയിൽ ചേരുന്ന മുഹമ്മദ് ഷമിക്ക് പാർട്ടിയുടെ ന്യൂനപക്ഷ മോർച്ചയിൽ പ്രധാന ചുമതല നൽകിയേക്കുമെന്നും, വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അംറോഹ സീറ്റിൽ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മാച്ച് വിന്നർമാരിൽ ഒരാളായ പേസർ മുഹമ്മദ് ഷമി ഏറെ നാളായി ടീമിനു പുറത്തായിരുന്നു. ഇതിനിടെയാണ് ടെസ്റ്റിൽനിന്ന് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചത്. ബംഗാളിനായി ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും തുടരും.
അതേസമയം, ഷമിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ബി.ജെ.പി ഒ.ബി.സി മോർച്ച ദേശീയ നിർവാഹക സമിതിയിൽ പ്രത്യേക ക്ഷണിതാവായാണ് ചഹലിനെ ഉൾപ്പെടുത്തിയത്. നവംബർ 21ന് പ്രഖ്യാപിച്ച സംഘടനാ അഴിച്ചുപണിയുടെ ഭാഗമായി ഡൽഹിയിൽനിന്നുള്ള പ്രതിനിധിയായാണ് ചഹലിന്റെ നിയമനം.
മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്കിടയിലാണ് ന്യൂനപക്ഷ മോർച്ച പ്രവർത്തിക്കുന്നത്. 64 ടെസ്റ്റുകളിൽനിന്ന് 229 വിക്കറ്റുകളാണ് ഷമിയുടെ സമ്പാദ്യം. ആറു തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച താരത്തിന്റെ മികച്ച ബൗളിങ് പ്രകടനം 56 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ്. 2023 ജൂണിൽ ആസ്ട്രേലിയക്കെതിരെയാണ് അവസാന ടെസ്റ്റ് കളിച്ചത്. 2023ലെ ഏകദിന ലോകകപ്പിൽ ഏഴ് ഇന്നിങ്സുകളിൽനിന്ന് 24 വിക്കറ്റുകൾ നേടിയ ഷമിയായിരുന്നു ടൂർണമെന്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ.
GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

തിരുപ്പരങ്കുണ്ട്രം ദീപം വിവാദം; തമിഴ്നാട്ടിൽ ബിജെപി സർക്കാരായിരുന്നുവെങ്കിൽ തടയാൻ കഴിയുമായിരുന്നോയെന്ന് യോഗി

ഇരുവഴിഞ്ഞിപ്പുഴയിലെ കുമ്പിടാൻ കയത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

മണ്ഡല പുനർനിർണയ ബിൽ പാസായാൽ ബിജെപിയെ വോട്ടിലൂടെ പുറത്താക്കാനാകില്ല; ഗുരുതര ആരോപണവുമായി സിജെപി

അപകടത്തിൽ പരിക്കേറ്റ് 12 ദിവസം ആശുപത്രിയിൽ; കുടുംബം വിവരമറിഞ്ഞത് മരണശേഷം, തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം

ഇന്ന് ഡൽഹിയിലേക്ക് മടങ്ങുമോ? കെ. സുധാകരനെ കാണാൻ ഒടുവിൽ കുടുംബത്തിന് അനുമതി; ഡിസ്ചാർജ് ചെയ്യാൻ നീക്കം
