Sunday, 29 November 2026 About Us · Contact Us

‘കുറെ പേർ വെറുതെ കൈയടിക്കാൻ മാത്രം വരും’; മണ്ഡല പുനർനിർണയ ബില്ലിനെ പരിഹസിച്ച് ശശി തരൂർ

വ്യവസ്ഥിതികളോട് പൊരുതി വിനേഷ് ഫോഗട്ടിന് മനം മടുത്തിരിക്കുന്നു: ശശി തരൂർ
വ്യവസ്ഥിതികളോട് പൊരുതി വിനേഷ് ഫോഗട്ടിന് മനം മടുത്തിരിക്കുന്നു: ശശി തരൂർ

പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിലൂടെ കേന്ദ്ര സർക്കാർ നടപ്പാക്കാൻ ലക്ഷ്യമിടുന്ന മണ്ഡല പുനർനിർണയ ബില്ലിന്‍റെ ഉദ്ദേശ്യത്തെ ചോദ്യംചെയ്ത് കോൺഗ്രസ് എംപി ശശി തരൂർ. തിങ്കളാഴ്ച ലോക്സഭയിൽ ബിൽ അവതരിപ്പിക്കാനിരിക്കെയാണ് ബില്ലിനെതിരേ തരൂരിന്‍റെ വിമർശനം. ഝാർഖണ്ഡിലെ ജംഷേഡ്പുരിലെ ഒരു പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”സർക്കാർ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഇത് ഹ്രസ്വകാല ചിന്തയാണോ അതോ അവരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടിയുള്ളതാണോ അതുമല്ലെങ്കിൽ രാജ്യത്തിന്‍റെ ക്ഷേമത്തിന് വേണ്ടിയുള്ളതാണോ? രാജ്യത്തിന്‍റെ ക്ഷേമത്തിനാണെങ്കിൽ 815 എംപിമാരുള്ള ലോക്സഭ പ്രാവർത്തികമാണോ? ആളുകൾക്ക് സംസാരിക്കാൻ അവസരം കിട്ടുമോ? ചർച്ചകൾ നടക്കുമോ? എനിക്ക് അറിയില്ല. 540 എംപിമാരുണ്ടായിട്ട് തന്നെ പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണെന്നാണ് എനിക്ക് തോന്നുന്നത്”- തരൂർ പറഞ്ഞു.

”മന്ത്രിമാരോട് ചോദ്യങ്ങൾ ചോദിക്കാനോ അവരുടെ മണ്ഡലങ്ങളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനോ ആളുകൾക്ക് അവസരം ലഭിക്കില്ല. 815 ആകുമ്പോ കുറെ പേർ വെറുതെ കൈയ്യടിക്കാൻ മാത്രം വരും”- തരൂർ പരിഹസിച്ചു. ബില്ലിനെ പരാജയപ്പെടുത്താനുള്ള ഭൂരിപക്ഷത്തിനായി തന്‍റെ പാർട്ടി ശ്രമിക്കുകയാണെന്നും തരൂർ കൂട്ടിച്ചേർത്തു.

ഭരണഘടനാ ഭേദഗതിയിലൂടെ മണ്ഡല പുനർനിർണയം നടത്തി ലോക്സഭയുടെ അംഗസംഖ്യ 543ൽ നിന്ന് 850 ആക്കി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ 815 എംപിമാർ സംസ്ഥാനങ്ങളിൽനിന്നും 35 പേർ കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുമാകും. കൂടാതെ സംസ്ഥാന നിയമസഭകളിലെ അംഗസംഖ്യ 500ൽ നിന്ന് 650 ആക്കി ഉയർത്താനും ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നു.

ബില്ലിനെ പരാജയപ്പെടുത്താനുള്ള ഭൂരിപക്ഷം ഉറപ്പിക്കാനായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, എൻസിപി (എസ്‌പി) അധ്യക്ഷൻ ശരദ് പവാർ എന്നിവരുമായി ഇന്ത്യാ സഖ്യം നേതാക്കൾ ഞായറാഴ്ച നേരിട്ട് കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മമതാ ബാനർജി, മുഖ്യമന്ത്രിമാരായ വി.ഡി. സതീശൻ, ഡി.കെ. ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങിയ മുതിർന്ന നേതാക്കളുടെ വൻനിരയാണ് അനുനയ നീക്കത്തിനായി എത്തുന്നത്.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മണ്ഡല പുനർനിർണയം 2026: പാർലമെന്റിൽ സീറ്റുകൾ കൂടും; ഓരോ വോട്ടിനും തുല്യ പ്രാധാന്യം ലഭിക്കുമോ?

മണ്ഡല പുനർനിർണയം 2026: പാർലമെന്റിൽ സീറ്റുകൾ കൂടും; ഓരോ വോട്ടിനും തുല്യ പ്രാധാന്യം ലഭിക്കുമോ?

2 മണിക്കൂർ മുൻപ്
വല്ലഭാചാര്യരുടെ ജന്മസ്ഥല വികസനത്തിന് 98 കോടി രൂപ; ദ്വാരകേശ്ലാൽജി മഹാരാജ്ശ്രീയുടെ സംഭാവനകളെ പ്രശംസിച്ച് അമിത് ഷാ

വല്ലഭാചാര്യരുടെ ജന്മസ്ഥല വികസനത്തിന് 98 കോടി രൂപ; ദ്വാരകേശ്ലാൽജി മഹാരാജ്ശ്രീയുടെ സംഭാവനകളെ പ്രശംസിച്ച് അമിത് ഷാ

2 മണിക്കൂർ മുൻപ്
മണ്ഡല പുനർനിർണയ ബിൽ ഡിഎംകെയെ അനുനയിപ്പിക്കാൻ കോൺഗ്രസ്; സോണിയയും ഖർഗെയും ചെന്നൈയിലേക്ക്

മണ്ഡല പുനർനിർണയ ബിൽ ഡിഎംകെയെ അനുനയിപ്പിക്കാൻ കോൺഗ്രസ്; സോണിയയും ഖർഗെയും ചെന്നൈയിലേക്ക്

3 മണിക്കൂർ മുൻപ്
കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് ഇടപെടൽ ഉടനില്ല; പ്രവർത്തകർ സംയമനം പാലിക്കണമെന്ന് നിർദേശം

കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് ഇടപെടൽ ഉടനില്ല; പ്രവർത്തകർ സംയമനം പാലിക്കണമെന്ന് നിർദേശം

5 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിക്കും മുമ്പ് രാഹുൽ പാർലമെന്റിൽ സജീവമാകണം; വിമർശനവുമായി രാജ്‌നാഥ് സിങ്

പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിക്കും മുമ്പ് രാഹുൽ പാർലമെന്റിൽ സജീവമാകണം; വിമർശനവുമായി രാജ്‌നാഥ് സിങ്

6 മണിക്കൂർ മുൻപ്
അവന്യൂ ടവേഴ്‌സിലെ 66 ഫ്ലാറ്റുകളുടെ പുനർലേലം തടഞ്ഞ് ഡൽഹി ഹൈക്കോടതി; നടപടി വാങ്ങുന്നവരുടെ ഹർജിയിൽ

അവന്യൂ ടവേഴ്‌സിലെ 66 ഫ്ലാറ്റുകളുടെ പുനർലേലം തടഞ്ഞ് ഡൽഹി ഹൈക്കോടതി; നടപടി വാങ്ങുന്നവരുടെ ഹർജിയിൽ

17 മണിക്കൂർ മുൻപ്
⭐ Google-ൽ Metro Journal-നെ Preferred source ആക്കൂ
🗞️ ഇന്നത്തെ പ്രധാന വാർത്തകൾ · 🌧️ മഴ സാധ്യത · 📢 അവധി · 📋 ഫലങ്ങൾ