പാർലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി നയരൂപീകരണ യോഗം ചേർന്ന് ബിജെപി
ന്യൂഡൽഹി: നവംബർ 30ന് ചേരുന്ന പ്രത‍്യേക പാർലമെന്‍റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഈ സാഹചര‍്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ നയരൂപീകരണ യോഗം ചേർന്നിരിക്കുകയാണ് ബിജെപി. തിങ്കളാഴ്ച സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കുകയാണ് ലക്ഷ‍്യം.
കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, ജെ.പി. നഡ്ഡ, ബിജെപി ദേശീയ അധ‍്യക്ഷൻ അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ബിജെപി പാർലമെന്‍ററി പാർട്ടി എക്സിക‍്യൂട്ടീവ് കമമിറ്റിയുമായി മികച്ച കൂടിക്കാഴ്ച നടത്തിയെന്നും വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നുവെന്നും മോദി എക്സിൽ കുറിച്ചു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വരാനിരിക്കുന്ന സമ്മേളനത്തെ പറ്റി ചർച്ച ചെയ്യുന്നതിനായി കേന്ദ്ര മന്ത്രിമാർ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികൾക്ക് അത്താഴവിരുന്നൊരുക്കിയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മണ്ഡല പുനർനിർണയ ബിൽ: ഇന്ത്യ സഖ്യത്തിന് തിരിച്ചടി; ഡിഎംകെയുടെ നിലപാടിൽ മാറ്റമില്ല, സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച പരാജയം

തിരുപ്പരങ്കുണ്ട്രം ദീപം വിവാദം; തമിഴ്നാട്ടിൽ ബിജെപി സർക്കാരായിരുന്നുവെങ്കിൽ തടയാൻ കഴിയുമായിരുന്നോയെന്ന് യോഗി

മണ്ഡല പുനർനിർണയ ബിൽ പാസായാൽ ബിജെപിയെ വോട്ടിലൂടെ പുറത്താക്കാനാകില്ല; ഗുരുതര ആരോപണവുമായി സിജെപി

എസ്എംഎ ബാധിതരായ കുട്ടികള്‍ക്കായുള്ള ധനസഹായം 40 കോടിയിലേക്ക് അടുക്കുന്നു; ഇനി വേണ്ടത് 10 കോടി

ഇന്ന് ഡൽഹിയിലേക്ക് മടങ്ങുമോ? കെ. സുധാകരനെ കാണാൻ ഒടുവിൽ കുടുംബത്തിന് അനുമതി; ഡിസ്ചാർജ് ചെയ്യാൻ നീക്കം
