Novel

തണൽ തേടി: ഭാഗം 31

എഴുത്തുകാരി: റിൻസി പ്രിൻസ്‌

സിമിയേയും കുഞ്ഞിനെയും ഞായറാഴ്ച കൊണ്ട് വിടണം. ആനി ആന്റി അത് കഴിഞ്ഞു പോയ പോരെ… സണ്ണി ചാച്ചൻ രാവിലെ രാവിലെ ഇങ്ങോട്ട് വന്നാൽ പോരേ.. പിന്നെ…?

ബാക്കി പറയാൻ അവൻ ഒന്നും മടിച്ചു

“എന്നതാടാ..?

സണ്ണി വീണ്ടും ചോദിച്ചു

” അത് പിന്നെ പോലീസ് സ്റ്റേഷനിലെ ഞങ്ങളെ രണ്ടുമൂന്ന് ആഴ്ചക്കുള്ളിൽ കല്യാണം നടത്തുമെന്ന് എഴുതി വച്ചിട്ടുണ്ട്. അതുകൊണ്ട് ചിലപ്പോൾ അന്വേഷണം വരും…

” വരട്ടെഡാ… ഏതായാലും നീ അവളെ കൊണ്ട് വേറെങ്ങും പോയില്ലല്ലോ നിന്റെ സ്വന്തം വീട്ടിൽ അല്ലേ താമസിപ്പിച്ചേക്കുന്നേ.? എന്ത് അന്വേഷണം വന്നാലും നമുക്ക് നേരിടാഡാ…

അയാൾ അവന് ആത്മവിശ്വാസം പകർന്നു. എങ്കിലും നമ്മുടെ നിയമം അനുസരിച്ച് കല്യാണം കഴിക്കാതെ ഒരു പെൺകുട്ടിയേ വീട്ടിൽ താമസിപ്പിക്കുന്നത് അത്ര നല്ല കാര്യമല്ലല്ലോ…. അതുകൊണ്ട് സിമിയെ കൊണ്ട് അവിടെ വീട്ടിൽ വിട്ടതിനു ശേഷം രജിസ്റ്റർ ചെയ്യാമെന്ന ഞാൻ വിചാരിക്കുന്നത്, അതിന്റെ കാര്യങ്ങളെല്ലാം ശിവണ്ണൻ ചെയ്യും സണ്ണി ചാച്ചനും കൂടി സൗകര്യമുള്ള ഒരു ദിവസം ഏതാ അടുത്ത ആഴ്ചയില്ലെന്ന് പറഞ്ഞാൽ നമുക്ക് അത് ഉടനെ തന്നെ ചെയ്യാമായിരുന്നു.

സെബാസ്റ്റ്യൻ പറഞ്ഞപ്പോഴേക്കും അകത്തു നിന്ന് സാലി ഇറങ്ങി വന്നു..

” നീ എന്നതാടാ ഈ പറയുന്നത്.?
രജിസ്റ്റർ കല്യാണം നടത്താനോ.? അതൊന്നും പറ്റില്ല, കല്യാണം നടത്തുന്നുണ്ടെങ്കിൽ നാട്ടുകാരും വീട്ടുകാരും എല്ലാവരും അറിഞ്ഞ് പള്ളിയിൽ വെച്ച് തന്നെ നടത്തണം.. എനിക്ക് പത്തും പലതും ഒന്നുമില്ല ആണായിട്ട്. ഒരൊറ്റ ചെറുക്കനെ ഉള്ളൂ, അവന്റെ കല്യാണം നല്ല അന്തസ്സ് ആയി പള്ളിയിൽ വെച്ച് തന്നെ നടത്തണം.

സാലി ദേഷ്യത്തോടെ പറഞ്ഞു..

” അമ്മ ഇത് എന്നാ അറിഞ്ഞിട്ടാ പറയുന്നത്. ഒരു കല്യാണം നടത്തണമെങ്കിൽ എത്ര രൂപ കൈയിൽ ഉണ്ടാവണമെന്ന് അറിയോ.? എന്റെ കയ്യിൽ എന്നാ ഉണ്ടെന്ന് പറഞ്ഞാ…!

സെബാസ്റ്റ്യൻ ചോദിച്ചു

, ” പിന്നെ ബന്ധുക്കാരെയും വീട്ടുകാരെയും ഒന്നും അറിയിക്കാതെ കല്യാണം നടത്തണോ.?

” ഈ ബന്ധുക്കാരെയും നാട്ടുകാരെയും എല്ലാവരുംകൂടി ക്ഷണിച്ച് വരുമ്പോഴേക്കും പത്തഞ്ഞൂറ് പേര് കാണത്തില്ലേ.? അത്ര ആൾക്കാരെ വിളിച്ച് ഒരു കല്യാണം നടത്താനുള്ള മാർഗം ഒന്നും എന്റെ കൈയ്യിൽ ഇല്ല എന്നാ പറഞ്ഞത്. ചുമ്മാ കടം ഉണ്ടാകാൻ ഉള്ള കോളും കൊണ്ടു വരുവാ.

ദേഷ്യത്തോടെ സെബാസ്റ്റ്യൻ പറഞ്ഞപ്പോൾ സണ്ണി രണ്ടുപേരെയും മാറിമാറി നോക്കി.

” അതൊക്കെ ഉണ്ടായിക്കൊള്ളും, അതുമാത്രമല്ല നീ പറയുന്നതുപോലെ പെട്ടെന്നൊന്നും കല്യാണം നടത്താൻ പറ്റിയില്ല. ആദ്യം ആ പെൺകൊച്ച് മാമോദിസ മുങ്ങി നമ്മുടെ സഭയിൽ ചേരണം. അതൊക്കെ കഴിഞ്ഞിട്ടല്ലേ കല്യാണം. അപ്പോഴേക്കും നമുക്ക് വീട് വല്ലോം ലോൺ വയ്ക്കാം..

” അമ്മച്ചിക്ക് എന്നാ വട്ടുണ്ടോ? ഇല്ലാത്ത പൈസ ലോൺ വച്ച് ഉണ്ടാക്കി ഈ നാട്ടുകാരെ വിളിച്ച് സദ്യ കൊടുക്കാൻ, പിന്നെ മാമോദിസ! അത് തൽക്കാലം നടത്താൻ ഉദ്ദേശിച്ചിട്ടില്ല.

സെബാസ്റ്റ്യൻ അത് പറഞ്ഞപ്പോഴേക്കും ദേഷ്യത്തോടെ സാലി അവന്റെ മുഖത്തേക്ക് നോക്കി..

” നീ എന്നെ ഉദ്ദേശിച്ചോണ്ടാ സെബാനെ… പള്ളിക്കാരെയും പട്ടക്കാരേയും എതിർത്ത് അവളെ കൊണ്ട് താമസിക്കാന്ന് ആണോ നീ വിചാരിക്കുന്നത്.? പള്ളിയേ എതിർത്തുകൊണ്ടുള്ള ഒരു പരിപാടിക്കും ഞാൻ സമ്മതിക്കില്ല. അച്ഛൻ ഒക്കെ അറിയുമ്പോൾ എന്നതായിരിക്കും പറയുന്നത്.? അവൾ നിന്നോട് പറഞ്ഞൊ മാമോദിസക്ക് സമ്മതമല്ലെന്ന്.. നിന്നേ സ്നേഹിച്ചപ്പോൾ അവൾക്ക് അറിയില്ലാരുന്നോ ഇങ്ങോട്ട് ചേരണം എന്ന്. ഇപ്പോൾ അവൾക്ക് മാറാനും വയ്യ. പിന്നെ എന്താടാ നീ അങ്ങോട്ട് മാറാൻ പോവാണോ.?

ദേഷ്യത്തോടെ സാലി ചോദിച്ചു

” ഞാൻ അങ്ങോട്ടും അവൾ ഇങ്ങോട്ടും തൽക്കാലം മാറുന്നില്ല. എനിക്ക് എന്റേതായ വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ട് അവൾക്കും അതുപോലെതന്നെ. അതിപ്പോ പെട്ടെന്ന് മാറ്റി എന്റെ വിശ്വാസങ്ങളിലോട്ടൊക്കെ അവളെ കൊണ്ടുവരണമെന്ന് അമ്മച്ചിക്ക് എന്താ ഇത്ര നിർബന്ധം.? പിന്നെ ഞാൻ കാരണം അവൾക്ക് അവളുടെ വിശ്വാസങ്ങളിൽ ഒരു മാറ്റം ഉണ്ടാവാൻ പോകുന്നില്ലെന്ന് ഞാൻ നേരത്തെ അവൾക്ക് ഉറപ്പു കൊടുത്തത് ആണ്. അങ്ങനെ തന്നെയാ പ്രേമിച്ചത്. അമ്മയോട് ആരാ പറഞ്ഞത് മാമോദിസ അവൾ സ്വീകരിക്കുമെന്ന് പറഞ്ഞ ഞാൻ അവളെ പ്രേമിച്ചതെന്ന്, തൽക്കാലം ജാതി മാറ്റുന്നതിനൊന്നും അമ്മച്ചി നിൽക്കണ്ട..

സെബാസ്റ്റ്യൻ ദേഷ്യപെട്ടപ്പോൾ സാലി ഒന്ന് അയഞ്ഞു

” അച്ഛൻ എന്തെങ്കിലും പ്രശ്നം പറഞ്ഞാൽ ഞാൻ നേരിട്ട് ചെന്ന് കണ്ട് പറഞ്ഞോളാം. പോരെ..?

” അവൻ പറയുന്നത് തന്നെയാ ചേച്ചി നല്ലത്.?

പത്തഞ്ഞൂറ് പേരെ വിളിച്ച് കല്യാണം നടത്തണമെന്ന് പറഞ്ഞാൽ നല്ല ചെലവ് ആണ്. ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ അവൻ തന്നെ വേണ്ട ഇതിനുവേണ്ടി കിടന്ന് ഓടാൻ.. പിന്നെ ലോൺ വെച്ച്, അതൊന്നും ചെയ്യേണ്ടതു തന്നെയാണ് ഞാനും പറയുന്നത്. അത്യാവശ്യം വീട് ഒക്കെ മോഡി പിടിച്ചിരിക്കുകയാണല്ലോ. സിമിയുടെ കല്യാണത്തിന് വേണ്ടി ചെയ്തത് ഉണ്ടല്ലോ. ആ പുതുതായി ഇറക്കിയ മുറീ ഇനി സെബാൻ എടുക്കട്ടേ അതാവുമ്പോൾ ബാത്രൂം ഉണ്ടല്ലോ, വീട് ഒന്നുകൂടി ഒന്ന് പെയിന്റ് അടിക്കണം പിന്നെ അത്യാവശ്യ ബന്ധുക്കാരെയും അടുത്തുള്ള കുറച്ച് അയൽവക്കക്കാരെയും വിളിച്ചു ചെറിയ രീതിയിൽ എന്തെങ്കിലും ഒരു സദ്യ കൊടുക്കണം. അത് എല്ലാവരും കൂടി ഒരു പത്തൻപത് പേരു മാത്രം മതി. അതിന് കുറച്ച് പൈസ ഞാനും കൂടി നിന്നെ സഹായിച്ചു കൊള്ളാം.. അത് ഏതായാലും നടത്താതിരിക്കാൻ പറ്റില്ല, ഇവൻ പറഞ്ഞതുപോലെ ചെറിയൊരു രജിസ്റ്റർ മാര്യേജ് മതി. അത് കഴിഞ്ഞ് അത്യാവശ്യം നമുക്ക് ചെറിയൊരു പരിപാടി പോലെ നടത്താമെന്നേ..

സണ്ണി പറഞ്ഞു

” അല്ലെങ്കിൽ ഞാൻ പറഞ്ഞതൊന്നും ഇവിടെ ആരും കേൾക്കത്തില്ലല്ലോ? എല്ലാവരും തന്നെ തീരുമാനങ്ങൾ എടുക്കുവല്ലേ.? എന്താണെന്ന് വെച്ചാൽ കാണിക്ക്. ഇതിന്റെ പേരിൽ പള്ളിക്കാരുമായി ഒരു പ്രശ്നത്തിന് ഇടവരുകയാണെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല. അത് മാത്രം എനിക്ക് പറയാനുള്ളൂ..

ദേഷ്യത്തോടെ അതും പറഞ്ഞു കൊണ്ട് അവർ അകത്തേക്ക് പോയപ്പോൾ ഹോളിൽ നിന്ന ലക്ഷ്മി എല്ലാം കേൾക്കുന്നുണ്ടായിരുന്നു…

മതം മാറേണ്ട എന്ന അവന്റെ തീരുമാനം അറിഞ്ഞപ്പോൾ തന്നെ അവൾക്ക് പകുതി ആശ്വാസം തോന്നിയിരുന്നു.. അതോടൊപ്പം അവനോട് അല്പം മതിപ്പും. തന്നെ മനസ്സിലാക്കാൻ അവന് സാധിക്കുന്നുണ്ടല്ലോ..

” എടാ നീ ഏതായാലും വികാരിയച്ചനോട് ചെന്ന് കാര്യം ഒന്ന് പറഞ്ഞേക്കണം. അത് നമ്മുടെ ഒരു മര്യാദയല്ലേ.?

സണ്ണി പറഞ്ഞപ്പോൾ സെബാസ്റ്റ്യൻ സമ്മത ഭാവത്തോടെ തലകുലുക്കി.

കുളി കഴിഞ്ഞതും ഒരു കാവി ലുങ്കിയും എടുത്ത് അതിന് ചേരുന്ന ഒരു ബ്ലൂ ചെക്ക് ഷർട്ടും ഇട്ടു കൊണ്ട് സെബാസ്റ്റ്യൻ പുറത്തേക്കിറങ്ങി വന്നു.

സിനിയുടെ മുറിയിലേക്ക് ഒന്ന് എത്തിനോക്കിയപ്പോൾ എന്തോ ചിന്തിച്ചു കൊണ്ടിരിക്കുന്ന ലക്ഷ്മിയേ അവൻ കണ്ടു.

“അതേ ഞാന് പള്ളിയിലെ അച്ഛനെ ഒന്ന് കാണാൻ വേണ്ടി പോവാ. പിന്നെ അമ്മച്ചി വല്ലോം പറഞ്ഞാൽ മൈൻഡ് ആക്കണ്ട, ഞാൻ അധികം താമസിക്കാതെ വരാം,

അവളോട് അവൻ അത്രയും പറഞ്ഞപ്പോൾ അവൾ തലയാട്ടി കാണിച്ചിരുന്നു….

അവൻ പുറത്തേക്ക് നടന്നപ്പോൾ വിവാഹക്കാര്യം സംസാരിക്കാൻ ആയിരിക്കും അവൻ പോകുന്നത് എന്ന് അവൾക്കും ഉറപ്പായിരുന്നു. അത് ആലോചിച്ചപ്പോൾ തന്നെ നെഞ്ചിൽ ഒരു വല്ലാത്ത ഭാരം അവന് അനുഭവപ്പെട്ടു….തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!