
തായിഫിലെ അല്‍ഹദ ചുരം റോഡ് നാളെ തുറക്കുമെന്ന് സൗദി റോഡ്‌സ് ജനറല്‍ അതോറിറ്റി അറിയിച്ചു കഴിഞ്ഞ രണ്ടു മാസത്തോളമായി അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു നാളെ വൈകിട്ട് അഞ്ചിനാണ് റോഡ് വീണ്ടും ഗതാഗത്തിനായി തുറന്നുകൊടുക്കുക.
ജനുവരി ഒന്നാം തീയതി ആയിരുന്നു റോഡ് അടച്ചത്. സുരക്ഷിതമായ ഗതാഗതം സാധ്യമാക്കാനും കൂടുതല്‍ ഗുണനിലവാരം ഉറപ്പാക്കാനും ആവശ്യമായ അറ്റകുറ്റപ്പണികളാണ് ചുരം റോഡില്‍ നടത്തിയത്. മെച്ചപ്പെടുത്തല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ റോഡിലൂടെയുള്ള ഗതാഗതം വാഹനമോടിക്കുന്നവര്‍ക്ക് പുത്തന്‍ അനുഭൂതി പകര്‍ന്നുനല്‍കുന്നതാവുമെന്നു റോഡ്‌സ് ജനറല്‍ അതോറിറ്റി പറഞ്ഞു.