രാജ്യദ്രോഹികളായ ഡിഎംകെയെ തൂത്തെറിയും; 2026ൽ തമിഴ്‌നാട്ടിൽ എൻഡിഎ അധികാരത്തിൽ വരുമെന്ന് അമിത് ഷാ

രാജ്യദ്രോഹികളായ ഡിഎംകെയുടെ ഭരണം തമിഴ്‌നാട്ടിൽ നിന്ന് തൂത്തെറിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2026ൽ തമിഴ്‌നാട്ടിൽ എൻഡിഎ സർക്കാരുണ്ടാക്കും. കോയമ്പത്തൂരിൽ ബിജെപിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ
രാജ്യദ്രോഹികളായ ഡിഎംകെയെ നമുക്ക് തമിഴ്‌നാട്ടിൽ നിന്ന് തൂത്തെറിയണം. 2026ൽ എൻഡിഎ സർക്കാരുണ്ടാക്കും. ആ സർക്കാർ ഇവിടെ പുതിയ യുഗത്തിന് തുടക്കമിടും. കുടുംബരാഷ്ട്രീയവും അഴിമതിയും നമ്മൾ അവസാനിപ്പിക്കും. മഹാരാഷ്ട്രയിലും ഹരിയാനയിലും ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം നേടി തമിഴ്‌നാട്ടിൽ ബിജെപി അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു
തമിഴ്‌നാട്ടിൽ ഭാഷാ വിവാദം കത്തി നിൽക്കുന്നതിനിടെ തമിഴിനെ ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഭാഷകളിലൊന്ന് എന്ന് അമിത് ഷാ വിശേഷിപ്പിച്ചു. തമിഴ് ഭാഷയിൽ സംസാരിക്കാൻ സാധിക്കാത്തതിന് മാപ്പ് പറഞ്ഞു കൊണ്ടാണ് അമിത് ഷാ പ്രസംഗം ആരംഭിച്ചത്.