Kerala
തുടർച്ചയായ വർധനവിന് ശേഷം തിരിച്ചിറങ്ങി സ്വർണവില; പവന് ഇന്ന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. തുടർച്ചായ നാല് ദിവസം വിലവർധനവുണ്ടായതിന് പിന്നാലെ ഇന്നലെ മുതൽ വിലയിൽ കുറവ് അനുഭവപ്പെടുന്നുണ്ട്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 63,920 രൂപയിലെത്തി
ഗ്രാമിന് 30 രൂപ കുറഞ്ഞ് 7990 രൂപയിലെത്തി. ഇന്നലെയും കേരളത്തിൽ സ്വർണവില കുറഞ്ഞിരുന്നു. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കുറഞ്ഞത്
കേരളത്തിൽ വ്യാപാരികൾക്കിടയിലെ ഭിന്നത കാരണം കഴിഞ്ഞ കുറച്ച് ദിവസമായി രണ്ട് തരം വിലയാണ് ജ്വല്ലറികളിൽ ഈടാക്കുന്നത്. കഴിഞ്ഞ ദിവസം ഒരു വിഭാഗം വില കൂട്ടിയപ്പോൾ മറുവിഭാഗം വില കുറയ്ക്കുകയാണ് ചെയ്തത്. ഇന്ന് ഇരുവിഭാഗങ്ങളും വില കുറയ്ക്കുകയാണുണ്ടായത്.