ലൗ ജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ നഷ്ടമായി: പിസി ജോർജ്

വീണ്ടും വിവാദ പരാമർശവുമായി ബിജെപി നേതാവ് പിസി ജോർജ്. ലൗ ജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ നഷ്ടമായെന്ന് പിസി ജോർജ് പറഞ്ഞു. ക്രിസ്ത്യാനികൾ അവരുടെ പെൺമക്കളെ 24 വയസാകുമ്പോഴേക്ക് വിവാഹം കഴിച്ചയക്കണമെന്നും പിസി ജോർജ് പറഞ്ഞു
ലഹരി ഭീകരതയുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു പിസി ജോർജ്. മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുഞ്ഞുങ്ങളെയാണ് നമുക്ക് നഷ്ടപ്പെട്ടത്. 41 എണ്ണത്തെ തിരിച്ചുകിട്ടി. എനിക്കറിയാം വേദനിക്കുന്ന അനുഭവങ്ങൾ. എനിക്ക് കിട്ടിയ അനുഭവവുമുണ്ട്. ഞാനതിലേക്ക് കടക്കുന്നില്ല
സ്കൂളിൽ പിള്ളേരെ പേടിപ്പിച്ചാലൊന്നും നടക്കില്ല. സാറൻമാർ അവരുടെ കുടുംബത്തിൽ അവരുടെ ഭാര്യയും മക്കളുമായി ചർച്ച ചെയ്ത് ഈ മദ്യത്തിനും മയക്കുമരുന്നിനും എതിരെ പോരാടണമെന്നും പിസി ജോർജ് പറഞ്ഞു. ഇന്നലെയും ഒരു കൊച്ചി പോയി. വയസ് 25. രാത്രി ഒമ്പതരക്കാണ് പോയത്. 25 വയസ് വരെ ആ പെൺകൊച്ചിനെ പിടിച്ചുവെച്ച അപ്പനിട്ട് അടി കൊടുക്കണ്ടേ. എന്താ ആ കൊച്ചിനെ കെട്ടിക്കാതിരുന്നേ. നമ്മൾ ചർച്ച ചെയ്യേണ്ട പ്രശ്നമാണത് എന്നും പിസി ജോർജ് പറഞ്ഞു.