Kerala

ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം കടുവയിറങ്ങി; വളർത്തുമൃഗങ്ങളെ കൊന്നു

ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിൽ കടുവയിറങ്ങി. തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കടുവ കൊന്നു. പ്രദേശവാസികളായ നാരായണൻ, ബാല മുരുകൻ എന്നിവരുടെ വളർത്തുമൃഗങ്ങളെയാണ് കടുവകൊന്നത്

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം സമീപത്തുള്ള ഗ്രാമ്പിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ പരുക്ക് പറ്റിയ കടുവ തന്നെയാണ് ഇവിടെയും ആക്രമണം നടത്തിയതെന്നാണ് വിവരം

കടുവയെ കണ്ടെത്തിയാൽ മയക്കുവെടി വെക്കാനാണ് തീരുമാനം. തുടർന്ന് തേക്കടയിൽ എത്തിച്ച് ചികിത്സ നൽകാനുള്ള ക്രമീകരണങ്ങളെല്ലാം ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!