National
മണ്ണിടിഞ്ഞതിന്റെ ദൃശ്യം ഐഎസ്ആർഒയുടെ കൈവശമില്ല; മറ്റ് രാജ്യങ്ങളുടെ സാറ്റ്‌ലൈറ്റുകളെ ആശ്രയിക്കും

[ad_1]
അർജുനും ലോറിയും മണ്ണിനടിയിൽപ്പെട്ട ഷിരൂർ കുന്നിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ ഐഎസ്ആർഒയുടെ കൈവശമില്ല. അപകടസമയത്ത് ഇന്ത്യൻ ഉപഗ്രഹങ്ങൾ ഷിരൂർ കുന്നിന്റെ ദൃശ്യങ്ങൾ പകർത്തിയിട്ടില്ല. അപകടം നടക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പും അതിന് ശേഷം വൈകുന്നേരം ആറിനുമാണ് ഇവിടുത്തെ ദൃശ്യങ്ങൾ ഇന്ത്യൻ ഉപഗ്രഹങ്ങൾ പകർത്തിയിട്ടുള്ളത്
ഒരേ സ്ഥലത്തെ ദൃശ്യങ്ങളല്ല ഉപഗ്രഹങ്ങൾ പകർത്തുന്നത്. കറങ്ങിക്കൊണ്ട് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിച്ച് മാറി മാറിയാണ് ഉപഗ്രഹ ദൃശ്യങ്ങളെടുക്കുന്നത്. അപകട സ്ഥലത്തിന്റെ വിവിധ ദൃശ്യങ്ങൾ ഐഎസ്ആർഒ കൈമാറിയിട്ടുണ്ട്. എന്നാൽ അപകടം നടന്ന സമയത്തെ ദൃശ്യങ്ങൾ ഇതിലില്ല
മറ്റ് രാജ്യങ്ങളുടെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്. ഏതെങ്കിലും രാജ്യത്തിന്റെ സാറ്റ്‌ലൈറ്റ് അപകട ദൃശ്യങ്ങൾ പകർത്തിയോ എന്നാണ് പരിശോധിക്കുന്നത്.
[ad_2]