National

ബിഹാറിന് പ്രത്യേക പദവിയില്ലെന്ന് കേന്ദ്രം; നിതീഷ് കുമാറിന് തിരിച്ചടി

[ad_1]

ബിഹാറിന് പ്രത്യേക പദവി നൽകാൻ പദ്ധതിയില്ലെന്ന് കേന്ദ്ര സർക്കാർ. ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയുവിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സംസ്ഥാനത്തിന് പ്രത്യേക പദവി നൽകണമെന്നത്. ബിജെപിയുമായി ചേർന്ന് കേന്ദ്രത്തിൽ സർക്കാർ രൂപീകരിച്ചതോടെ ഈ ആവശ്യം നിതീഷ് കുമാർ ശക്തമാക്കിയിരുന്നു. 

ബിഹാറിന് പ്രത്യേക പദവി നൽകാൻ പദ്ധതിയുണ്ടോയെന്ന് സംസ്ഥാനത്ത് നിന്നുള്ള ജെഡിയു എംപി രാംപ്രീത് മണ്ഡൽ ധനകാര്യ മന്ത്രാലയത്തോട് ചോദിച്ചിരുന്നു. ഇതിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ബിഹാറിന് പ്രത്യേക പദവിയില്ലെന്ന കാര്യം വ്യക്തമാക്കിയത്

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകക്ഷി യോഗത്തിലും ജെഡിയു ഈ ആവശ്യമുന്നയിച്ചിരുന്നു. നിലവിൽ ജമ്മു കാശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്കാണ് പ്രത്യേക പദവിയുള്ളത്.
 



[ad_2]

Related Articles

Back to top button