National
മഹാരാഷ്ട്രയിൽ മില്ലിലെ ജോലിക്കിടെ സ്റ്റീൽ യൂണിറ്റ് തകർന്നുവീണ് മൂന്ന് പേർ മരിച്ചു

മഹാരാഷ്ട്രയിലെ യവത്മാലിലെ മില്ലിൽ ജോലി ചെയ്യുന്നതിനിടെ തൊഴിലാളികൾക്ക് പരുക്ക്. പയറ് വർഗങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്റ്റീൽ യൂണിറ്റ് ശരീരത്തിലേക്ക് വീണ് മൂന്ന് തൊഴിലാളികൾ മരിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. യവത്മാലിലെ എംഐഡിസിയിൽ സ്ഥിതി ചെയ്യുന്ന ജെയിൻ ദാൽ മില്ലിലാണ് സംഭവം. സ്റ്റീൽ യൂണിറ്റ് തകർന്ന് അഞ്ച് തൊഴിലാളികളുടെ മേൽ വീഴുകയായിരുന്നു.
പരുക്കേറ്റ തൊഴിലാളികൾ ചികിത്സയിലാണ്. മരിച്ച തൊഴിലാളികളിൽ രണ്ട് പേർ മധ്യപ്രദേശിൽ നിന്നുള്ളവരും ഒരാൾ മഹാരാഷ്ട്രയിലെ വാർധയിൽ നിന്നുള്ള ആളുമാണ്.