8.40 മുതൽ പാക് ആക്രമണം, ഇന്ത്യൻ ചെറുത്ത് നിൽപ്പ്; 10.25 മുതൽ പാക്കിസ്ഥാനെ വിറപ്പിച്ച് ഇന്ത്യയുടെ തിരിച്ചടി, രാത്രി നടന്നത്

ഏതാണ്ട് യുദ്ധസമാനമായ സാഹചര്യങ്ങളിലൂടെയാണ് രാജ്യം കഴിഞ്ഞ രാത്രി കടന്നുപോയത്. ഇന്ത്യയുടെ ഓപറേഷൻ സിന്ദൂറിന് പകരം ചോദിക്കാനെന്ന പേരിൽ വ്യാഴാഴ്ച രാത്രി 8.40 മുതലാണ് പാക്കിസ്ഥാൻ അതിർത്തി സംസ്ഥാനങ്ങളിൽ ആക്രമണം അഴിച്ചുവിട്ടത്. ഡ്രോണുകളും മിസൈലുകളും കൊണ്ട് വ്യാപക ആക്രമണമാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായത്. എന്നാൽ സുദർശൻ ചക്ര എന്ന് ഇന്ത്യ വിളിക്കുന്ന റഷ്യൻ നിർമിത മിസൈൽ സിസ്റ്റം എസ് 400 പാക് ആക്രമണങ്ങളെ നിഷ്പ്രഭമാക്കുന്നതാണ് പിന്നീട് കണ്ടത്
9.10ന് ജയ്‌സാൽമീർ സൈനിക ആസ്ഥാനം ലക്ഷ്യമിട്ട് പാക്കിസ്ഥാന്റെ ആക്രമണ ശ്രമം നടക്കുന്നു. ഇതും സൈന്യം തകർത്തു. 9.25ഓടെ മൂന്ന് പാക് യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവെച്ചിട്ടു. ജയ്‌സാൽമീർ, അഖ്‌നൂർ, പത്താൻകോട്ട് എന്നിവിടങ്ങളിലായി പാക്കിസ്ഥാന്റെ എഫ് 16, എഫ് 17 വിമാനങ്ങൾ തകർന്നുവീണു.
സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ 9.29ന് ധരംശാലയിൽ നടന്നു കൊണ്ടിരുന്ന ഐപിഎൽ മത്സരം നിർത്തിവെച്ചു. രാത്രി 9.30 ആയപ്പോഴേക്കും അമേരിക്ക വിഷയത്തിൽ ഇടപെടുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ സംസാരിച്ചു. തിരിച്ചടിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജയശങ്കർ അമേരിക്കയെ ബോധ്യപ്പെടുത്തുന്നു.
10 മണിയോടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി. 10.13ന് അജിത് ഡോവൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. 10.25ന് ഇന്ത്യ തിരിച്ചടി തുടങ്ങുന്നു. ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ, സിയോൽകോട്ട് എന്നിവിടങ്ങളിൽ ഇന്ത്യയുടെ പ്രത്യാക്രമണം. അക്ഷരാർഥത്തിൽ പാക്കിസ്ഥാൻ നടുങ്ങി വിറക്കുന്നു. പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ പാക് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപത്ത് പോലും സ്‌ഫോടനം. ഇതോടെ ഔദ്യോഗിക വസതി ഉപേക്ഷിച്ച് ഷഹബാസ് ഷെരീഫ് അഭയ കേന്ദ്രത്തിലേക്ക് മാറുന്നു
10.40ന് ജയ്‌സാൽമീറിലും അഖ്‌നൂരിലും പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിലാകുന്നു. ഡൽഹിയിലടക്കം അതീവ ജാഗ്രത പ്രഖ്യാപിക്കുന്നു. 12.30ഓടെ പാക്കിസ്ഥാനിലെ ആഭ്യന്തര യുദ്ധത്തിനൊടുവിൽ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ക്വറ്റയുടെ നിയന്ത്രണം ഏറ്റെടുക്കുന്നു. ഇതിനിയിൽ ഉന്നത പാക് ഉദ്യോഗസ്ഥർ ബഹ്‌റൈനിലേക്ക് പ്രാണരക്ഷാർഥം രക്ഷപ്പെടുന്നു.