National
ഇന്ത്യ-പാക് ഡിജിഎംഒ തല തർച്ച ഇന്ന്; പാക്കിസ്ഥാനെതിരായ നയതന്ത്ര നടപടികൾ പിൻവലിക്കില്ല

ഇന്ത്യ-പാക് മിലിട്ടറി ഓപറേഷൻസ് ഡയറക്ടർ ജനറൽതല ചർച്ച ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ഹോട്ട്ലൈൻ ചർച്ചക്ക് ഏറെ പ്രാധാന്യമുണ്ട്. ഇന്നലെ പാക്കിസ്ഥാൻ വെടിനിർത്തൽ ധാരണ പാലിച്ചെന്നാണ് വിലയിരുത്തൽ. അതേസമയം പാക്കിസ്ഥാനെതിരായ നയതന്ത്ര, രാഷ്ട്രീയ നടപടികൾ പിൻവലിക്കില്ല
ഇന്ത്യയെ ആക്രമിക്കാൻ സമയം കിട്ടാനാണോ പാക്കിസ്ഥാൻ ചർച്ചക്ക് തയ്യാറായതെന്നും പരിശോധിക്കും. പാക് സേനയുടെ വാർത്താ സമ്മേളനത്തിൽ ഇന്ത്യയിലെ നാശനഷ്ടത്തിന്റെ വ്യക്തമായ ഒരു തെളിവും കാണിക്കാനായില്ലെന്നാണ് റിപ്പോർട്ട്
ജമ്മു മേഖലയിൽ രാത്രി പാക് പ്രകോപനമുണ്ടായില്ലെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. അതിർത്തി മേഖലകളിലെ സുരക്ഷാ വിലയിരുത്താൻ ജമ്മു കാശ്മീരിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. പാക് ഷെല്ലാക്രമണത്തിൽ അതിർത്തി ഗ്രാമങ്ങളിലുണ്ടായ നാശനഷ്ടം കണക്കുകൂട്ടാൻ നടപടികൾ ആരംഭിച്ചു.