National
ഇന്ത്യൻ സൈന്യത്തിന്റെ ഒരു ലക്ഷ്യവും പിഴച്ചില്ല; ശ്രീനഗറിലെത്തി സൈനികരെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ശ്രീനഗറിലെത്തി സൈനികരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ സൈന്യം പഠിപ്പിച്ച പാഠം തീവ്രവാദികൾ മറക്കില്ലെന്ന് പ്രതിരോധ മന്ത്രി സൈനികരെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. ഓപറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യത്തിന്റെ ഒരു ലക്ഷ്യവും പിഴച്ചില്ലെന്നും മന്ത്രി പറഞ്ഞു
കാശ്മീരിൽ എത്തിയ പ്രതിരോധ മന്ത്രി കരസേനയിലെയും വ്യോമസേനയിലെയും ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് അഭിനന്ദിച്ചു. ചിനാർ കോർപ്‌സിൽ സൈനികരുമായി അദ്ദേഹം സംസാരിച്ചു. പാക് ഷെല്ലാക്രമണം രൂക്ഷമായ അതിർത്തി ഗ്രാമങ്ങളിലും അദ്ദേഹം സന്ദർശനം നടത്തും
അതേസമയം കാശ്മീരിൽ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ആളാണെന്നാണ് വിവരം.