National
ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. കിഷ്ത്വാറിലെ സിംഗ്‌പോരയിലെ വനമേഖലയിൽ നാല് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലാരംഭിച്ചത്.
ചാത്രൂ മേഖലയിലെ സിംഗ്‌പോര പ്രദേശത്താണ് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. പ്രദേശം സുരക്ഷാ സേന വളഞ്ഞതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ജെയ്‌ഷെ മുഹമ്മദ് അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം
്പ്രദേശത്തേക്ക് കൂടുതൽ സൈനികരെത്തുന്നുണ്ട്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം അതിർത്തി വഴിയുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കരസേനയും ജമ്മു കാശ്മീർ പോലീസും അറിയിച്ചു.