Kerala

റാം കെയർ ഓഫ് ആനന്ദി: അഖിൽ പി ധർമജന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം

കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം മലയാളി എഴുത്തുകാരൻ അഖിൽ പി ധർമജന്. റാം കെയർ ഓഫ് ആനന്ദി എന്ന നോവലാണ് അവാർഡിന് അർഹത നേടിയത്. വിവിധ ഭാഷകളിൽ നിന്നുള്ള 23 കൃതികൾക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചത്

50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളത്തിൽ ഏറെ ട്രെൻഡിംഗായി മാറിയ നോവലാണ് റാം കെയർ ഓഫ് ആനന്ദി. ഇൻസ്റ്റഗ്രാം റീലുകളിലും സ്റ്റോറികളിലുമൊക്കെ ഈ നോവൽ ഇടം നേടിയിരുന്നു.

ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയാണ് അഖിൽ. ഫേസ്ബുക്കിലൂടെ ചെറു കഥകൾ എഴുതിയാണ് എഴുത്തിന്റെ ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്. 2018 എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ്.

Related Articles

Back to top button
error: Content is protected !!