World

ചരിത്രമെഴുതി ശുഭാംശു ശുക്ല: പേടകം ബഹിരാകാശ നിലയത്തിൽ, ഡോക്കിംഗ് പൂർത്തിയായി

ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്‌സിയം 4 ദൗത്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തു. നിലയവും ഡ്രാഗൺ പേടകവും തമ്മിൽ കൂടിച്ചേർന്നു. ഇതോടെ ഡോക്കിംഗ് പ്രക്രിയ പൂർത്തിയായി. ഇരു പേടകങ്ങളിലെയും മർദവും മറ്റും ഏകീകരിക്കുന്ന ഹാർഡ് ക്യാപ്ചർ നടക്കുകയാണ്.

ഇന്ത്യൻ സമയം രാത്രി 7.05ന് യാത്രികർ ഡ്രാഗൺ പേടകത്തിൽ നിന്ന് നിലയത്തിലേക്ക് പ്രവേശിക്കും. വൈകിട്ട് നാല് മണിയോടെയാണ് ഡോക്കിംഗ് ആരംഭിച്ചത്. 28.5 മണിക്കൂർ സഞ്ചരിച്ചാണ് പേടകം രാജ്യാന്തര ബഹിരാകാശ നിലയിൽ എത്തിയത്. 14 ദിവസം സംഘം നിലയത്തിൽ കഴിഞ്ഞ് പരീക്ഷണങ്ങൾ നടത്തും.

ആകെ നടത്തുന്ന 60 പരീക്ഷണങ്ങളിൽ ഏഴെണ്ണത്തിന് ശുഭാംശു ശുക്ല നേതൃത്വം നൽകും. പെഗ്ഗി വിറ്റ്‌സൺ, സ്ലാവോസ് ഉസ്‌നാവ്‌സ്‌കി, ടിബോർ കപു എന്നിവരാണ് സഹയാത്രികർ. കഴിഞ്ഞ ദിവസമാണ് നാല് ബഹിരാകാശ യാത്രികരുമായി ഡ്രാഗൺ പേടകം സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിച്ചത്.

Related Articles

Back to top button
error: Content is protected !!