Kerala

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് വി ഡി സതീശൻ

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രി ഗുരുതരമായ തെറ്റ് ചെയ്തു. ഉദ്യോഗസ്ഥർ പറയുന്നത് തൊണ്ടവിടാതെ പറയുകയല്ല ആരോഗ്യമന്ത്രി ചെയ്യേണ്ടത്.

ആളില്ലാത്ത കെട്ടിടമാണെന്ന് മന്ത്രിമാർ പറഞ്ഞതിനെ തടുർന്നാണ് രക്ഷാപ്രവർത്തനം നടക്കാതെ പോയത്. രക്ഷാപ്രവർത്തനം വൈകിയത് സങ്കടകരമാണ്. മന്ത്രിമാർ വന്നുപറഞ്ഞതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം നടക്കാതെ പോയത്. മരമത്തിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കണം. ആരോഗ്യ രംഗത്തെ വെന്റിലേറ്ററിലാക്കിയ മന്ത്രി രാജിവെച്ച് ഇറങ്ങി പോകുന്നതാണ് നല്ലതെന്നും സതീശൻ പറഞ്ഞു

അതേസമയം സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർക്ക് ആരോഗ്യമന്ത്രിയുടെ നിർദേശം. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. രക്ഷാപ്രവർത്തനത്തിൽ വീഴ്ച വന്നിട്ടില്ലെന്നും സാധ്യമായതെല്ലാം എത്രയും വേഗം ചെയ്തുവെന്നും മന്ത്രി പറഞ്ഞു

തകർന്ന കെട്ടിടം മെഡിക്കൽ കോളേജിന്റെ പഴയ ബ്ലോക്കാണ്. ജെസിബി അപകടസ്ഥലത്തേക്ക് എത്തിക്കാൻ പ്രയാസമുണ്ടായിരുന്നു. ആദ്യം രണ്ട് പേർക്ക് പരുക്കേറ്റു എന്നായിരുന്നു വിവരം. പിന്നീട് ഒരു സ്ത്രീയെ കാണാനില്ലെന്ന് പരാതി വന്നതിന് പിന്നാലെ ഉടൻ തെരച്ചിൽ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു

അടച്ചിട്ട ബ്ലോക്ക് തന്നെയാണ് തകർന്നത്. ഏത് സാഹചര്യത്തിലാണ് ഈ കെട്ടിടം ഉപയോഗിക്കാൻ തുടങ്ങിയതെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്.

Related Articles

Back to top button
error: Content is protected !!