National
ബിഹാറിൽ ബിജെപി നേതാവും വ്യവസായിയുമായ ഗോപാൽ ഖെംക വെടിയേറ്റ് മരിച്ചു

ബിഹാറിൽ ബിജെപി നേതാവും പ്രമുഖ വ്യവസായിയുമായ ഗോപാൽ ഖെംക വെടിയേറ്റ് മരിച്ചു. പട്‌നയിലെ വീടിന് മുന്നിൽ വെച്ചാണ് സംഭവം. ആറ് വർഷം മുമ്പ് ഗോപാൽ ഖെംകയുടെ മകനും വെടിയേറ്റ് മരിച്ചിരുന്നു.
ഗോപാൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഗാന്ധി മൈതാൻ പോലീസ് സ്‌റ്റേഷൻ പരിസരത്തെ പനാഷെ ഹോട്ടലിന് സമീപത്ത് വെച്ചാണ് വെടിവെപ്പുണ്ടായത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായി ഡിജിപി വിനയ് കുമാർ പറഞ്ഞു
2018ലാണ് ഖെംകയുടെ മകൻ കൊല്ലപ്പെട്ടത്. ഫാക്ടറിയുടെ ഗേറ്റിൽ വെച്ചായിരുന്നു അന്ന് സംഭവം. ഖെംകയുടെ കൊലപാതകത്തിൽ ബിജെപി നടുക്കം രേഖപ്പെടുത്തി.