Kerala
പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ച് എത്തിയ ഗുജറാത്ത് സ്വദേശി കസ്റ്റഡിയിൽ

മെറ്റാ ഗ്ലാസ് ധരിച്ച് തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തിയ ആൾ കസ്റ്റഡിയിൽ. ഗുജറാത്ത് സ്വദേശി സുരേന്ദ്ര ഷായാണ് കസ്റ്റഡിയിലായത്.
സുരക്ഷാ ഉദ്യോഗസ്ഥരാണ് ക്യാമറയുള്ള സൺഗ്ലാസ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുരേന്ദ്ര ഷായെ കസ്റ്റഡിയിലെടുത്തത്. സുരക്ഷാ മേഖലയിലെ ദൃശ്യങ്ങൾ ചിത്രീകരിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തു.
ഇന്നലെ വൈകിട്ടാണ് സംഭവം. സുരക്ഷാ പരിശോധനക്ക് ശേഷം ഇയാൾ മുന്നോട്ടു നീങ്ങിയപ്പോഴാണ് എമർജൻസി ലൈറ്റ് തെളിഞ്ഞത്. പിന്നാലെയാണ് സുരേന്ദ്ര ഷായെ പരിശോധിച്ചതും മെറ്റ ഗ്ലാസ് കണ്ടെത്തിയതും.